T20 World Cup 2024 | ടീമിൽ മലയാളി ഇല്ലാതെന്ത് ലോകകപ്പ് വിജയം? ചരിത്രം ആവര്‍ത്തിച്ച് സഞ്ജു
- Published by:Sarika KP
- news18-malayalam
Last Updated:
ലോകകപ്പ് മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ലെങ്കിലും മലയാളിയായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
2024 ടി-20 ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ ഓരോ മലയാളിക്കും പറയാനുള്ളത് ഒന്നു മാത്രം 'മലയാളി ഇല്ലാതെന്ത് ലോകകപ്പ്'.ചരിത്രം പറയുന്നതും ഇതു തന്നെ. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ കപ്പടിച്ച മൂന്ന് പ്രാവശ്യവും 1983, 2007 ലും 2011ലും ടീമില്‍ മലയാളി സാന്നിധ്യം ഉണ്ടായിരുന്നു. ഇത്തവണയും ആ ചരിത്രം ആവര്‍ത്തിച്ചു. ലോകകപ്പ് മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ലെങ്കിലും മലയാളിയായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലെ ലോഡ്സിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ആദ്യമായി കീരിടത്തിൽ മുത്തമിട്ടപ്പോൾ ടീമിൽ പതിനാലാംഗ ടീമിൽ അംഗമായിരുന്ന കണ്ണൂർ ചന്ത്രോത്ത് സ്വദേശിയായ സുനിൽ വത്സൻ ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. അക്കാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നു സുനില്‍ വാല്‍സന്‍. ഇടംകൈയന്‍ പേസറായ താരം ഡല്‍ഹി, തമിഴ്നാട്, റെയില്‍വേസ് ടീമുകള്‍ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളത്തിലിറങ്ങി. ബൗളിങ്ങിലെ വേഗതയാണ് താരത്തിന് ലോകകപ്പ് ടീമിലേക്കും വഴിതുറന്നത്.
advertisement
2007 ൽ കുട്ടി ക്രിക്കറ്റിലെ ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോൾ മലയാളി സാന്നിധ്യമായി ശ്രീശാന്തുണ്ടായിരുന്നു. ടി 20 ലോകകപ്പ് ചരിത്രത്തിലെ പ്രഥമ കിരീടം ഇന്ത്യ ആ വർഷം നേടുമ്പോൾ നിർണ്ണായക സംഭാവന മലയാളി താരത്തിൽ നിന്നുണ്ടായിരുന്നു. സെമിഫൈനലിൽ അന്നത്തെ ഓസ്‌ട്രേലിയയെ മറികടന്നതിൽ നിർണ്ണായകമായത് ശ്രീശാന്തിൻ്റെ തീതുപ്പിയ ബൗളിങ്ങ് സ്പെല്ലുകളായിരുന്നു. നാല് ഓവറിൽ ഒരു മെയ്ഡൻ അടക്കം 12 റൺസ് മാത്രമാണ് ശ്രീ അന്ന് വിട്ട് നൽകിയത്. അന്ന് ഓസീസ് നിരയിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായിരുന്ന മാത്യു ഹെയ്ഡനെയും ആദം ഗിൽ ക്രിസ്റ്റിനെയും പുറത്താക്കിയതും ശ്രീയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 30, 2024 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup 2024 | ടീമിൽ മലയാളി ഇല്ലാതെന്ത് ലോകകപ്പ് വിജയം? ചരിത്രം ആവര്‍ത്തിച്ച് സഞ്ജു