'ആവേശം' കൊള്ളിക്കാന്‍ 'വര്‍ഷങ്ങള്‍ക്കു ശേഷം' 'മലയാളി സഞ്ജു ഫ്രം ഇന്ത്യ
- Published by:Sarika KP
- news18-malayalam
Last Updated:
ലോകകപ്പില്‍ കളിക്കുന്ന മൂന്നാമത്തെ മലയാളി താരമാകും സഞ്ജു സാംസണ്‍.
ഓരോ മലയാളികളും ഏറെ കാത്തിരുന്ന നിമിഷം, മലയാളി ഇൻ ഇന്ത്യൻ ക്രിക്കറ്റ് ലോകകപ്പ്. മലയാളി ഇല്ലാതെ ഇന്ത്യക്ക് ഒരു ക്രിക്കറ്റ് ലോകകപ്പ് നേടാൻ ആകില്ല. കാരണം ഇന്ത്യ മൂന്ന് തവണ ലോകകപ്പ് നേടിയപ്പോഴും മലയാളി താരം ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നു. ശരിയായി പറഞ്ഞാൻ മലയാളികൾ ഇല്ലാതെ പോയ ഒരു ലോകകപ്പും ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണ ലോകകപ്പ് കിരീടം ഇന്ത്യക്ക് ഉറപ്പിക്കുകയാണ് കായിക പ്രേമികൾ. കാരണം 2024 ട്വന്റി-20 ലോകകപ്പിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഒരു മലയാളിയുണ്ട്. മറ്റാരുമല്ല രാജസ്ഥാൻ നായകൻ സഞ്ജു സാംസണ്‍.
ഇതോടെ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ശേഷം ട്വന്റി 20 ലോകകപ്പ് ടീമിലേക്ക് മറ്റൊരു മലയാളി കൂടി ഇടംപിടിക്കുന്നു. സമീപകാലത്ത് മികച്ച ഫോമിലാണ് രാജസ്ഥാൻ നായകൻ കളിക്കുന്നത്. ഇത് കണ്ടില്ലെന്ന് നടിക്കാൻ സെലക്ഷൻ കമ്മിറ്റിക്കാവില്ല. ഒടുവിൽ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനൊപ്പം സഞ്ജു സാംസണും ടീമിൽ.
ഇന്ത്യ ആദ്യമായിട്ട് 1983ൽ ലോകകപ്പ് നേടിയപ്പോൾ സുനിൽ വത്സൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. മലയാളിയായ സുനിൽ വത്സൻ അന്ന് ഒരു മത്സരം പോലും കളിച്ചിട്ടില്ല എങ്കിലും ലോകകപ്പ് കിരീടം നേട്ടത്തിൻ്റെ ഭാഗമായി. പിന്നീട് 2007 ഇന്ത്യ T20 ലോകകപ്പ് വിജയിച്ചപ്പോൾ പേസ് ബൗളർ ശ്രീശാന്ത് ഇന്ത്യയുടെ ഭാഗമായിരുന്നു. അന്ന് ശ്രീശാന്ത് ഫൈനലിൽ കിരീടം ഉറപ്പിച്ച ക്യാച്ച് നേടി കൊണ്ട് വിജയ നിമിഷത്തിന്റെ ഭാഗവുമായിരുന്നു. 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് മലയാളി സാന്നിധ്യമായി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. എന്നാല്‍ അതിനു ശേഷം സഞ്ജു സാംസണിന് കളിക്കാനുള്ള അവസരം ലഭിക്കുമെന്ന് മലയാളികൾ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ല.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
April 30, 2024 9:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആവേശം' കൊള്ളിക്കാന്‍ 'വര്‍ഷങ്ങള്‍ക്കു ശേഷം' 'മലയാളി സഞ്ജു ഫ്രം ഇന്ത്യ