'അടിതെറ്റി'; ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടും യുവന്റസിനെ മറിച്ചിട്ട് യുണൈറ്റഡ്
Last Updated:
ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റിന് ആദ്യ തോല്‍വി. ആവേശപ്പോരാട്ടത്തിന്റെ അവസാന അഞ്ച് മിനിട്ടില്‍ നേടിയ രണ്ടു ഗോളുകളിലൂടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവന്റസിനെ പരാജയപ്പെടുത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.
മത്സരത്തിന്റെ 65 ാം മിനുറ്റില്‍ ബെനൂച്ചിയുടെ ലോങ്ങ് പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ യുവന്റസ് മുന്നിലെത്തിയിരുന്നു. യുണൈറ്റഡിന്റെ തട്ടകത്തില്‍ നേടിയ ജയം സവന്തം മൈതാനത്തും യുവന്റസ് ആവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം യുണൈറ്റഡ് മിന്നുന്ന നീക്കങ്ങളിലൂടെ തിരിച്ച് വരികയായിരുന്നു.
85 ാം മിനിട്ടില്‍ യുവാന്‍ മാത്തയാണ് മാഞ്ചസ്റ്ററിനെ ഒപ്പമെത്തിച്ചത്. 89 ാം മിനിട്ടില്‍ ലോബോ സില്‍വയുടെ സെല്‍ഫ് ഗോളുകൂടിയായതോടെ യുവന്റസ് തോല്‍വി സമ്മതിക്കുകയായിരുന്നു. അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് വിജയവഴിയിലേക്ക്തിരിച്ച് വന്നു. വിക്ടോറിയ പല്‍സണെയാണ് റയല്‍ പരാജയപ്പെടുത്തിയത്. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ഷാക്തര്‍ ഡോണെക്‌സിനെയും തോല്‍പ്പിച്ചു. ബയേണ്‍ മ്യൂണിക്ക്, വലന്‍സിയ ടീമുകളും വിജയം കണ്ടു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2018 7:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അടിതെറ്റി'; ക്രിസ്റ്റ്യാനോ ഗോളടിച്ചിട്ടും യുവന്റസിനെ മറിച്ചിട്ട് യുണൈറ്റഡ്


