വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു, കോഹ്‌ലിയുമൊത്ത് സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്ന് അനുഷ്‌ക

Last Updated:
മുംബൈ: വിവാഹിതരായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകാറായെങ്കിലും കോഹ്‌ലിയുമൊത്ത് സമയം ചെലവഴിക്കാന്‍ പറ്റുന്നില്ലെന്ന് ചലച്ചിത്ര താരവും കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ. ഭര്‍ത്താവുമൊത്ത് ചെലവഴിക്കാന്‍ സമയം കിട്ടാത്തതുകൊണ്ടുതന്നെ വിവാഹത്തിനുശേഷം എന്തെങ്കിലും മാറ്റം സംഭവിച്ചതായി തോന്നുന്നില്ലെന്നും 'എല്ലെ' മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക വെളിപ്പെടുത്തി.
ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഡിസംബറില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇരു താരങ്ങളും തങ്ങളുടെ മേഖലകളില്‍ നിലവില്‍ സജീവമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴും കോഹ്‌ലിക്കൊപ്ം സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്നാണ് താരത്തിന്റെ പരാതി.
'വിവാഹം എന്തെങ്കിലും മാറ്റം കൊണ്ടുവന്നതായി തോന്നുന്നില്ല. ദിവസവും 24 മണിക്കൂറും വിരാടും ഞാനും ജോലിയില്‍ വ്യാപൃതരാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചു ചെലവഴിക്കാന്‍ സമയം ലഭിക്കുന്നത് വളരെ ചുരുക്കമാണ്. രണ്ടുപേര്‍ക്കും അവരുടേതായ മേഖലകളില്‍ നല്ല തിരക്കുമുണ്ട്. ഇപ്പോഴും വീട്ടിലേക്കെത്തുമ്പോള്‍, അവധിക്കു വരുന്ന അനുഭവം മാത്രമാണ് തോന്നാറുള്ളത്' അനുഷ്‌ക പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു, കോഹ്‌ലിയുമൊത്ത് സമയം ചെലവഴിക്കാന്‍ കഴിയുന്നില്ലെന്ന് അനുഷ്‌ക
Next Article
advertisement
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
ശിക്ഷ റദ്ദാക്കണമെന്നാവശ്യം; അടിവസ്ത്രം തിരിമറിക്കേസിൽ ആന്റണി രാജു അപ്പീൽ സമർപ്പിച്ചു
  • മയക്കുമരുന്ന് കേസിലെ അടിവസ്ത്രം തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകി

  • ആന്റണി രാജുവിന് 3 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി വിധി ചോദ്യം ചെയ്തു

  • അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ശനിയാഴ്ച പരിഗണിക്കും

View All
advertisement