നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • നിര്‍ണായക പെനാല്‍റ്റി പാഴാക്കി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം ഗ്രൗണ്ടില്‍ വീണ്ടും തോല്‍വി

  നിര്‍ണായക പെനാല്‍റ്റി പാഴാക്കി; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം ഗ്രൗണ്ടില്‍ വീണ്ടും തോല്‍വി

  കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ട് ആസ്റ്റണ്‍ വില്ല വല കുലുക്കിയത്. കോട്‌നി ഹോസണ്‍ ആണ് ആസ്റ്റണ്‍ വില്ലക്കായി ഹെഡ്ഡറിലൂടെ ഗോള്‍ നേടിയത്.

  Credit: Twitter: premier league

  Credit: Twitter: premier league

  • Share this:
   മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ വീണ്ടും നിരാശ. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഹാമിനോട് തോറ്റ യുണൈറ്റഡ് ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടെ പരാജയപ്പെട്ടു. ആസ്റ്റണ്‍ വില്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് ഇഞ്ച്വറി ടൈമില്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയതാണ് യുണൈറ്റഡിന് തിരിച്ചടിയായത്.

   കളിയുടെ തുടക്കം മുതല്‍ തന്നെ ഇരു ടീമുകളും അക്രമിച്ച് കളിച്ചു. കളിയിലുടനീളം ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും അവ ഗോളാക്കാനായില്ല. ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് ആസ്റ്റണ്‍ വില്ല വല കുലുക്കിയത്. കോട്‌നി ഹോസണ്‍ ആണ് ആസ്റ്റണ്‍ വില്ലക്കായി ഹെഡ്ഡറിലൂടെ ഗോള്‍ നേടിയത്.


   ആദ്യ മിനുട്ടില്‍ തന്നെ ബ്രൂണോ ഫെര്‍ണാണ്ടസിന് നല്ല അവസരം കിട്ടി എങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തില്‍ എത്തിയില്ല. പിന്നീട് നല്ല അവസരങ്ങള്‍ ലഭിച്ചത് ആസ്റ്റണ്‍ വില്ലക്കായുരുന്നു. ഇതില്‍ ഹാരി മഗ്വയറിന്റെ ബാക്ക് പാസില്‍ നിന്ന് വാറ്റ്കിന്‍സിന് ലഭിച്ച അവസരം ഗോളാണെന്ന് ഉറച്ചതായിരുന്നു. ഡി ഹിയയുടെ കാലു കൊണ്ടുള്ള സേവാണ് യുണൈറ്റഡിനെ രക്ഷിച്ചത്. ആദ്യ പകുതിയില്‍ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ പരിക്കേറ്റ് പുറത്തായതും പ്രശ്‌നമായി.

   ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ആദ്യ പകുതിയില്‍ ഒന്നും ചെയ്യാന്‍ ആയില്ല. ആദ്യ പകുതിയുടെ അവസാന നിമിഷം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്കില്‍ നിന്ന് ഹാരി മഗ്വയറിന്റെ ഹെഡര്‍ മാര്‍ട്ടിന്‍സ് മികച്ച ഡേവിലൂടെ സേവ് ചെയ്തു. ഇതായിരുന്നു യുണൈറ്റഡിന്റെ ആദ്യ പകുതിയില്‍ ഏക നല്ല അവസരം. രണ്ടാം പകുതിയും ആസ്റ്റണ്‍ വില്ലയാണ് മികച്ച രീതിയില്‍ തുടങ്ങിയത്. രണ്ടാം പകുതിയില്‍ പരിക്ക് കാരണം മഗ്വയറിനെയും യുണൈറ്റഡിന് നഷ്ടമായി.

   ഇഞ്ച്വറി ടൈമിലേക്ക് നീണ്ട കളിയില്‍ 92-ാം മിനിറ്റില്‍ മാഞ്ചസ്റ്ററിന് ലഭിച്ച നിര്‍ണായക പെനാല്‍ട്ടി പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പുറത്തേക്കടിച്ചു കളഞ്ഞു. പോയന്റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നിന്നായി നാല് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമടക്കം 13 പോയിന്റുമായി യുണൈറ്റഡ് നാലാം സ്ഥാനത്താണിപ്പോള്‍.

   Read also: IPL 2021 | ത്രില്ലര്‍ മത്സരത്തില്‍ ഹൈദരാബാദിനെ എറിഞ്ഞിട്ട് പഞ്ചാബ്; ടീം പ്ലേ ഓഫ് കാണാതെ പുറത്ത്

   മറ്റൊരു പ്രധാനമത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ തകര്‍ത്തു,
   Published by:Sarath Mohanan
   First published:
   )}