എതിരാളികളുടെ തട്ടകത്തിൽ പരാജയമറിയാതെ ഒരു പ്രീമിയർ ലീഗ് സീസൺ, മാഞ്ചസ്റ്റർ യുണൈറ്റഡിന് ചരിത്രനേട്ടം
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഇത് മൂന്നാമത്തെ ടീം മാത്രമാണ് ഇങ്ങനെ എവേ മത്സരത്തില്‍ ഒരു സീസണ്‍ മുഴുവന്‍ തോല്‍വി അറിയാതെ പോകുന്നത്.
ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണത്തെ പ്രീമിയർ ലീഗ് സീസൺ അവസാനിപ്പിക്കുന്നത് ശ്രദ്ധേയ നേട്ടവുമായിട്ടാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ എവേ മത്സരങ്ങളില്‍ തോല്‍വിയറിയാത്ത ടീമുകളുടെ പട്ടികയില്‍ ചുവന്ന ചെകുത്താന്മാർ ഇടം നേടിയിരിക്കുകയാണ്. ഇന്നലെ പ്രീമിയര്‍ ലീഗില്‍ നടന്ന എവേ മത്സരത്തില്‍ വോള്‍വ്സിനെ പരാജയപ്പെടുത്തിയതോടെയാണ് യുണൈറ്റഡ് ക്ലബിന്റെ ചരിത്രത്തില്‍ പുതിയ ഏട് രചിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ജയം. ഒരു എവേ മത്സരത്തിൽപ്പോലും പരാജയം നേരിടാതിരുന്ന സോൾഷ്യറിന്റെ സംഘം ഇതോടെ 16 വർഷങ്ങൾക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമായി മാറി.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഇത് മൂന്നാമത്തെ ടീം മാത്രമാണ് ഇങ്ങനെ എവേ മത്സരത്തില്‍ ഒരു സീസണ്‍ മുഴുവന്‍ തോല്‍വി അറിയാതെ പോകുന്നത്. ചരിത്രത്തിൽ അവസാനമായി 2003-2004 സീസണില്‍ ആഴ്സണല്‍ ആണ് എവേ മത്സരങ്ങളില്‍ പരാജയപ്പെടാതെ സീസണ്‍ അവസനിപ്പിച്ചിട്ടുള്ളത്. 2001-2002സീസണിലും ആഴ്‌സണൽ തന്നെ ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. 1888ല്‍ പ്രസ്റ്റണും സമാന നേട്ടം സ്വന്തമാക്കി. ഈ സീസണിൽ കളിച്ച 19 എവേ മത്സരങ്ങളിൽ 12 എണ്ണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചപ്പോൾ, 7 എണ്ണം സമനിലയിലായി.
advertisement
എന്നാൽ ടീം ഇത്തരത്തിൽ ശ്രദ്ധേയ നേട്ടം കരസ്ഥമാക്കിയപ്പോഴും ഒരു കാര്യത്തിൽ ആരാധകർ നിരാശരാണ്. കാരണം മറ്റൊന്നുമല്ല. എവേ ഗ്രൗണ്ടിൽ അപരാജിതരായിരുന്ന ഈ പ്രീമിയർ ലീഗ് സീസണിൽ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ അത്ര മികച്ച റെക്കോർഡല്ല യുണൈറ്റഡിന്റേത്. ഹോം ഗ്രൗണ്ടിൽ ഇക്കുറി കളിച്ച 19 മത്സരങ്ങളിൽ 9 വിജയങ്ങളും 4 സമനിലകളുമാണ് അവരുടെ സമ്പാദ്യം. എതിരാളികളുടെ ഗ്രൗണ്ടിൽ 43 പോയിന്റുകൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്വന്തം ഗ്രൗണ്ടിൽ ഇത്തവണ നേടിയത് 31 പോയിന്റുകൾ മാത്രമാണ്.
advertisement
അവസാന മത്സരത്തിൽ രണ്ടാം നിര ടീമിനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളത്തില്‍ ഇറക്കിയത്. വോള്‍വ്സ് പരിശീലകന്‍ നുനോയുടെ ക്ലബിലെ അവസാന മത്സരമായിരുന്നു ഇത്. ബ്രൂണോ ഫെര്‍ണാണ്ടസ്, പോഗന്‍ എന്നിവര്‍ സ്ക്വാഡിലേ ഇടം കണ്ടാതിരുന്നപ്പോള്‍ അമദ്, എലാംഗ എന്നീ യുവതാരങ്ങള്‍ ആദ്യ ഇലവനില്‍ എത്തി. ആകെ പത്തു മാറ്റങ്ങൾ ആദ്യ ഇലവനിൽ വരുത്തിയാണ് യുണൈറ്റഡ് ഇന്നലെ ഇറങ്ങിയത്. എന്നിട്ടും നല്ല തുടക്കമായിരുന്നു യുണൈറ്റഡിന് ലഭിച്ചത്.
മത്സരത്തിൽ ആന്തണി എലാംഗ, യുവാൻ മാട്ട എന്നിവർ വിജയികൾക്കായി വല കുലുക്കിയപ്പോൾ, നെൽസൺ സെമഡോ വോൾവ്സിനായി സ്കോർ ചെയ്തു. 74 പോയിന്റാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ സീസണില്‍ ആകെ നേടിയത്.
advertisement
News summary: Manchester United completes 2020-21 English Premier League season with unbeaten away matches.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 24, 2021 2:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
എതിരാളികളുടെ തട്ടകത്തിൽ പരാജയമറിയാതെ ഒരു പ്രീമിയർ ലീഗ് സീസൺ, മാഞ്ചസ്റ്റർ യുണൈറ്റഡിന് ചരിത്രനേട്ടം