ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ ഒരുഗോളിന് തകർത്ത് ഇന്ത്യ

Last Updated:

ഒരു ജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്

(AIFF)
(AIFF)
ലോകകപ്പ് ഫുട്‌ബാൾ യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ തോൽപിച്ച് ഇന്ത്യ. കുവൈറ്റ് സിറ്റി ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. 75ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്‌തെയുടെ മനോഹര ക്രോസിൽ മൻവീർ സിങ്ങിന്റെ വകയായിരുന്നു വിജയഗോൾ.
ഇടത് വിങ്ങിലൂടെ കുതിച്ചെത്തിയ ചാങ്‌തെ ബോക്സിനകത്തേക്ക് നൽകിയ ഉഗ്രൻ ​​​ക്രോസ് കുവൈറ്റ് പ്രതിരോധ നിരയെ മറികടന്ന് മൻവീർ വലയിലാക്കുകയായിരുന്നു. മറുപടി ഗോളിനായി കുവൈറ്റ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. 94ാം മിനിറ്റിൽ കുവൈറ്റ് താരം അൽ ഹർബി, ചാങ്തെയെ ഫൗൾ ചെയ്തതിന്റെ പേരിൽ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. സുനിൽ ഛേത്രി, സഹൽ അബ്ദുൾ സമദ്, സന്ദേശ് ജിങ്കൻ, രാഹുൽ കെ പി തുടങ്ങിയ പ്രമുഖരെല്ലാം കളിക്കാനിറങ്ങിയിരുന്നു.
advertisement
ഗ്രൂപ്പ് എയിലെ ടീമുകളുടെ ആദ്യ മത്സരമായിരുന്നു  ഇന്നലെ നടന്നത്. ഒരു ജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നേരത്തെ അഫ്ഗാനിസ്താനെ തോൽപ്പിച്ച ഖത്തറാണ് ഒന്നാമത്. ഇന്ത്യക്കും ഖത്തറിനും 3 പോയിന്റ് വീതമാണുള്ളത്. ഗ്രൂ​പ്പി​ലെ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ 2026 ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കും. ഇതിനൊപ്പം 2027ൽ ​സൗ​ദി​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പിനും ​യോ​ഗ്യ​ത നേ​ടും.
advertisement
Summary: Manvir Singh scored the only goal of the match as India defeated 10 man Kuwait 1-0 in their FIFA World Cup 2026 and AFC Asian Cup Saudi Arabia 2027 Preliminary Joint Qualification Round 2 match on Thursday.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ ഒരുഗോളിന് തകർത്ത് ഇന്ത്യ
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement