മേരി കോം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍
Last Updated:
ന്യൂഡല്‍ഹി: ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരികോം ഫൈനലില്‍. 48 കിലോ വിഭാഗത്തിലാണ് മേരികോമിന്റെ ഫൈനല്‍പ്രവേശനം. സെമിയില്‍ ഉത്തര കൊറിയയുടെ കിം ഹ്യാംഗ് മിയെയാണ് മേരികോം തോല്‍പിച്ചത്. ഇത് ആറാം തവണയാണ് മേരികോം ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.
2010 ന് ശേഷം ഇത് ആദ്യമായാണ് മേരികോം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. അഞ്ച് തവണ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുള്ള മേരി കോമിന് ഇത്തവണ സ്വര്‍ണ്ണം ലഭിച്ചാല്‍ അത് മറ്റൊരു റെക്കോര്‍ഡ് കൂടിയാകും. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം നേടിയ താരമെന്ന ബഹുമതിയാകും നേരി കോമിന് ലഭിക്കുക.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന പദവി ഇപ്പോള്‍ മേരി അയലര്‍ലന്‍ഡിന്റെ കെയ്റ്റി ടെയ്‌ലര്‍ക്കൊപ്പം പങ്കിടുകയാണ്. ഇത്തവണ ഫൈനലില്‍ ഉക്രെയിനിന്റെ ഹന്ന ഒഖോട്ടയാണ് മുപ്പത്തിയഞ്ചുകാരിയായ മേരിയുടെ എതിരാളി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2018 10:08 PM IST


