ബിസിസിഐയുടെ നിര്‍ദ്ദേശത്തിന് 'പുല്ലുവില'; കേരളത്തിനെതിരെ നിബന്ധന തെറ്റിച്ച് ഷമി
Last Updated:
കൊല്‍ക്കത്ത: കേരളത്തിനെതിരായ രഞ്ജി മത്സരത്തില്‍ ബിസിസിഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. മത്സരത്തില്‍ പന്തെറിയുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനയാണ് ഷമി മറികടന്നത്. ഒരു സ്‌പെല്ലില്‍ വെറും മൂന്ന് ഓവറുകള്‍ മാത്രമെറിയുക എന്ന നിബന്ധനയോടെയായിരുന്നു ഷമിയ്ക്ക് മത്സരത്തിന് അമുമതി നല്‍കിയത്, എന്നാല്‍ ഒരു സ്‌പെല്ലില്‍ അഞ്ച് ഓവര്‍ വരെ എറിഞ്ഞാണ് താരം 26 ഓവര്‍ മത്സരത്തില്‍ ബോള്‍ ചെയ്തത്.
ഓസീസിനെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി കായികക്ഷമത നിലനിര്‍ത്തുന്നതിനായിരുന്നു ബിസിസിഐയുടെ പുതിയ നിര്‍ദ്ദേശം. ഇത് അംഗീകരിച്ചാണഅ താരം കളിക്കാന്‍ ഇറങ്ങിയതും. എന്നാല്‍ കേരളം മത്സരത്തില്‍ പിടിമുറുക്കിയതോടെ എഷി കൂടുതല്‍ ഓവറുകള്‍ എറിയാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
26 ഓവര്‍ എറിഞ്ഞ ഷമിയ്ക്ക് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും 100 റണ്‍സായിരുന്നു താരം വഴങ്ങിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ കേരളത്തിന്റെ സ്‌കോര്‍ ഒന്നില്‍ നില്‍ക്കെ അരുണ്‍ കാര്‍ത്തിക്കിനെ പുറത്താക്കി മികച്ച തുടക്കമായിരുന്ന ഷമി ബംഗാളിന് നല്‍കിയത്. എന്നാല്‍ പിന്നീട് ആധിപത്യം നിലനിര്‍ത്താന്‍ താരത്തിന് കഴിയാതെ വരികയായിരുന്നു.
advertisement
സ്വന്തം സംസ്ഥാനത്തിനുവേണ്ടി കളിക്കുമ്പോള്‍ ചെയ്യേണ്ട ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് കൂടുതല്‍ ഓവറുകള്‍ എറിഞ്ഞതെന്നാണ് സംഭവത്തില്‍ ഷമിയുടെ വിശദീകരണം. 'ബോള്‍ ചെയ്യുമ്പോള്‍ എനിക്കു യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. മാത്രമല്ല, പിച്ചും വളരെ അനുകൂലമായിരുന്നു. അതുകൊണ്ടാണ് സ്വന്തം നിലയ്ക്ക് കൂടുതല്‍ ഓവറുകള്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചത്' മത്സരത്തിനു പിന്നാലെ ഷമി പറഞ്ഞു.
എവിടെയെക്രിലും പോയി പരിശീലനത്തില്‍ ഏര്‍പ്പെടുന്നതിനു പകരം സ്വന്തം നാട്ടില്‍ കൂടുതല്‍ ബോള്‍ ചെയ്യുന്നത് ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയേ ഉള്ളൂവെന്നും ഷമി പറയുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 22, 2018 6:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബിസിസിഐയുടെ നിര്‍ദ്ദേശത്തിന് 'പുല്ലുവില'; കേരളത്തിനെതിരെ നിബന്ധന തെറ്റിച്ച് ഷമി


