'എംബാപ്പെയ്ക്ക് ഫുട്ബോളിനെക്കുറിച്ച് വല്യ വിവരമൊന്നുമില്ല': അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്
- Published by:Anuraj GR
- news18-malayalam
Last Updated:
'തെക്കേ അമേരിക്കയിലെ ഫുട്ബോൾ യൂറോപ്പിലെ പോലെ പുരോഗമിച്ചിട്ടില്ല' എന്നതിനാൽ അർജന്റീനയെയും ബ്രസീലിനെയുംക്കാൾ യൂറോപ്യൻ ടീമുകൾക്ക് മുൻതൂക്കം ഉണ്ടെന്നാണ് എംബാപ്പെ പറഞ്ഞത്
‘തെക്കേ അമേരിക്കയിലെ ഫുട്ബോൾ യൂറോപ്പിലെ പോലെ പുരോഗമിച്ചിട്ടില്ല’ എന്നതിനാൽ അർജന്റീനയെയും ബ്രസീലിനെയുംക്കാൾ യൂറോപ്യൻ ടീമുകൾക്ക് മുൻതൂക്കം ഉണ്ടെന്ന് മെയ് മാസത്തിൽ കീലിയൻ എംബാപ്പെ പറഞ്ഞിരുന്നു. സ്വയം അറിവില്ലാത്ത വിഷയങ്ങളിൽ എംബാപ്പെ അഭിപ്രായം പറയരുതെന്ന് അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് മാധ്യമങ്ങളോട് പറഞ്ഞു.
ബ്രസീലിയൻ ടെലിവിഷൻ ടിഎൻടി സ്‌പോർട്‌സിനോട് മേയിൽ എംബാപ്പെ പറഞ്ഞത് ഇതാണ്, ‘യൂറോപ്പിൽ നമുക്കുള്ള നേട്ടം, ഉദാഹരണമായി ലീഗ് ഓഫ് നേഷൻസ് പോലുള്ള ഉയർന്ന തലത്തിലുള്ള മത്സരങ്ങളിൽ ഞങ്ങൾ പരസ്പരം കളിക്കുന്നു എന്നതാണ്. ഞങ്ങൾ ലോകകപ്പിൽ ഏറെ തയ്യാറെടുപ്പോടെയാണ് എത്തുന്നത്. അവിടെ ബ്രസീലിനും അർജന്റീനയ്ക്കും തെക്കേ അമേരിക്കയിൽ ഈ നിലവാരമില്ല. യൂറോപ്പിലേതുപോലെ ഫുട്ബോൾ അത്ര പുരോഗമിച്ചിട്ടില്ല. അതുകൊണ്ടാണ് കഴിഞ്ഞ ലോകകപ്പുകളിൽ യൂറോപ്യന്മാർ തന്നെ വിജയിച്ചത് .”
ദക്ഷിണ അമേരിക്കൻ ഫുട്‌ബോളിനെക്കുറിച്ചുള്ള എംബാപ്പെയുടെ അഭിപ്രായത്തോട് മെസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു “ഞങ്ങൾ സ്‌പെയിനിൽ പലതവണ അതിനെക്കുറിച്ച് സംസാരിച്ചു,” മെസ്സി ടൈസി സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ഞങ്ങൾ ഒരു യോഗ്യതാ മത്സരത്തിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, ഞങ്ങൾ അവരോട് പറഞ്ഞു: ‘നിങ്ങൾക്ക് അവിടെ, സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരുമുള്ള വെനസ്വേലയിലെ കനത്ത ചൂടിൽ കളിക്കേണ്ടിവന്നാൽ ലോകകപ്പിന് യോഗ്യത നേടുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്കറിയില്ല”
advertisement
ബ്രസീലിന്റെ പരിശീലകൻ ടിറ്റെയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “ഒരുപക്ഷേ [എംബാപ്പെ] ഈ നേഷൻസ് ലീഗ് മത്സരങ്ങളെക്കുറിച്ചോ യൂറോപ്യൻ സൗഹൃദ മത്സരങ്ങളെക്കുറിച്ചോ സംസാരിക്കുന്നുണ്ടാകാം, പക്ഷേ ലോകകപ്പ് യോഗ്യതാ മത്സരങ്ങളെക്കുറിച്ചല്ല,” ടിറ്റെ പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2022 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എംബാപ്പെയ്ക്ക് ഫുട്ബോളിനെക്കുറിച്ച് വല്യ വിവരമൊന്നുമില്ല': അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്