നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'കോഹ്ലിയുടെ മോശം ക്യാപ്റ്റൻസി ഇന്ത്യക്ക് ലോകകപ്പും നഷ്ടപ്പെടുത്തിയേക്കും' -മൈക്കൽ വോൺ

  'കോഹ്ലിയുടെ മോശം ക്യാപ്റ്റൻസി ഇന്ത്യക്ക് ലോകകപ്പും നഷ്ടപ്പെടുത്തിയേക്കും' -മൈക്കൽ വോൺ

  'ഇത് ഇന്ത്യയ്ക്കുള്ള പാഠമാണ്. ആദ്യ 40 ഓവറില്‍ പ്രതിരോധിച്ചുകൊണ്ടുള്ള ബാറ്റിങ് ശൈലി സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പും അവര്‍ക്ക് നഷ്ടപെടുത്തിയേക്കാം

  Kohli

  Kohli

  • Share this:
   ഈയിടെയായി ഇന്ത്യൻ ടീമിനെയും ടീമംഗങ്ങളെയും വാ തോരാതെ വിമർശിക്കുന്നത് ഒരു പതിവാക്കിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ട്വിറ്റെറിലൂടെയാണ് വോൺ തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കാറുള്ളത്. ചിലപ്പോഴൊക്കെ അത് അതിരു കടന്നിട്ടുമുണ്ട്. ഇന്ത്യൻ ആരാധകരും മുൻ ഇന്ത്യൻ താരങ്ങളും അത് കണ്ട് നോക്കി നിൽക്കാറുമില്ല. ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികളും വോണിന് ലഭിക്കാറുണ്ട്. മുൻ ഇന്ത്യൻ താരങ്ങളായ വസിം ജാഫറും, വിരേന്ദർ സേവാഗും മുൻപന്തിയിൽ തന്നെ ഉണ്ടാകാറുണ്ട്.

   എന്നാൽ ഇത്തവണ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ശൈലിയെയും വിമര്‍ശിച്ചു കൊണ്ടാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ രംഗത്തെത്തിയത്. രണ്ടാം ഏകദിനത്തില്‍ 6 വിക്കറ്റിനാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്റെ വിജയലക്ഷ്യം 43.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി 112 പന്തില്‍ 124 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോ, 52 പന്തില്‍ 99 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ്, 52 പന്തില്‍ 55 റണ്‍സ് നേടിയ ജേസണ്‍ റോയ് എന്നിവരാണ് ഇംഗ്ലണ്ടിന് അനായാസവിജയം സമ്മാനിച്ചത്.

   You May Also Like- ഹാർദിക് പാണ്ഡ്യയെക്കൊണ്ട് പന്തെറിയിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കോഹ്ലി, തീരുമാനത്തെ ശക്തമായി വിമർശിച്ച് സെവാഗ്

   എട്ടാം നമ്പറിൽ വരെ അടിച്ചു കളിക്കാൻ കെൽപ്പുള്ള ഇന്ത്യൻ ടീം അത് ഉപയോഗിക്കുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത് ഇന്ത്യയ്ക്കുള്ള പാഠമാണ്. ആദ്യ 40 ഓവറില്‍ പ്രതിരോധിച്ചുകൊണ്ടുള്ള ബാറ്റിങ് ശൈലി സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന ലോകകപ്പും അവര്‍ക്ക് നഷ്ടപെടുത്തിയേക്കാം. ഫ്ലാറ്റ് വിക്കറ്റുകളില്‍ 375+ സ്കോര്‍ ചെയ്യാനുള്ള ശക്തി അവര്‍ക്കുണ്ട്. ആക്രമിച്ചുകൊണ്ടുള്ള ഈ സമീപനം മൂലമാണ് ഇംഗ്ലണ്ട് ഏകദിനത്തില്‍ മുന്‍പന്തിയിലുള്ളത്.' - മൈക്കൽ വോൺ പറഞ്ഞു.

   Also Read- India Vs England | ചൈനാമാൻ കുൽദീപ് യാദവിന് നാണക്കേടിന്റെ റെക്കോർഡ്

   മത്സരത്തിനിടെ നിർണായക ഘട്ടങ്ങളിൽ വിരാട് കോഹ്ലിയുടെ പല തീരുമാനങ്ങളെയും വോൺ വിമർശിച്ചു. ഇന്നലത്തെ മത്സരത്തിലെ നിർണായക ഘട്ടത്തിൽ രണ്ടോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാറും പ്രസീദ് കൃഷ്ണയും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിട്ടും തൊട്ടടുത്ത ഓവര്‍ സ്പിന്നര്‍മാര്‍ക്ക് കൈമാറിയത് മോശം ക്യാപ്റ്റന്‍സിയാണെന്നും വോണ്‍ കൂട്ടിച്ചേർത്തു.

   ഇംഗ്ലണ്ട് സ്പിൻ ബൗളർമാരെ ഇന്ത്യയും ആക്രമിച്ച് കളിക്കണമായിരുന്നു എന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കറും അഭിപ്രായപെട്ടു. ഇത്രയും വൻ ബാറ്റിങ്ങ് നിര ഉണ്ടായിട്ടും മൊയീൻ അലിയുടെ ഓവറുകളിലൊന്നും ഇന്ത്യ ആക്രമിച്ച് കളിച്ചിരുന്നില്ല. ഹാർദിക് പാണ്ഡ്യക്ക്‌ ബൗൾ ചെയ്യാൻ അവസരം നൽകാത്തിലും കോഹ്ലിക്ക് നേരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

   News summary: michael vaughen says india will loss world cup due to bad captaincy of virat kohli.
   Published by:Anuraj GR
   First published:
   )}