ICC Men's T20 World Cup 2022 | ബുംറയുടെ പരിക്ക് ; T20 ലോകകപ്പില്‍ മുഹമ്മദ് ഷമി കളിക്കും

Last Updated:

ലോകകപ്പിനുള്ള  ഇന്ത്യന്‍ ടീമിലെ  റിസര്‍വ് താരങ്ങളിലൊരാളായിരുന്നു പേസ് ബൗളറായ ഷമി

പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമി ട്വന്‍റി 20 ലോകകപ്പ് ടീമില്‍ ഇടം നേടി. നേരത്തെ  ലോകകപ്പിനുള്ള  ഇന്ത്യന്‍ ടീമിലെ  റിസര്‍വ് താരങ്ങളിലൊരാളായിരുന്നു പേസ് ബൗളറായ ഷമി.
ലോകകപ്പ് സന്നാഹമത്സരങ്ങളില്‍ അടക്കം ഷമി കളിയ്ക്കുമെന്നാണാണ് റിപ്പോര്‍ട്ട് . ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജും ശാര്‍ദൂല്‍ ഠാക്കൂറും റിസര്‍വ് താരങ്ങളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് താരത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
advertisement
കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ വെച്ച് നടന്ന ട്വന്‍റി 20 ലോകകപ്പിന് ശേഷം ഷമി ട്വന്‍റി 20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന 2022 ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ഒക്ടോബര്‍ 23 നാണ് മത്സരം .
  • ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC Men's T20 World Cup 2022 | ബുംറയുടെ പരിക്ക് ; T20 ലോകകപ്പില്‍ മുഹമ്മദ് ഷമി കളിക്കും
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement