ചരിത്രം കുറിച്ച് മൊറോക്കോ; തുടക്കം മുതൽ കരുത്തറിയിച്ച ആഫ്രിക്കൻ രാജ്യം; മുട്ടുമടക്കിയത് വമ്പന്മാർ

Last Updated:

സൂപ്പര്‍ താരങ്ങളുടെ അതിപ്രസരമൊന്നുമില്ലെങ്കിലും മൊറോക്കോയുടെ കുതിപ്പ് അത്ഭുതപ്പെടുത്തുന്നതാണ്

ഖത്തർ ലോകകപ്പിന്റെ അവസാന നാലില്‍ എത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ. ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ മുട്ടുകുത്തിച്ചത്. ഈ ലോകകപ്പില്‍ അവസാന നാല് ടീമുകളില്‍ ഒന്നായ മൊറോക്കോയുടെ കുതിപ്പ് അത്ഭുതപ്പെടുത്തുന്നതാണ്.
ക്രൊയേഷ്യയും ബെല്‍ജിയവും കാനഡയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ മൊറോക്കോ ആദ്യ ഘട്ടം കടന്ന് മുന്നോട്ട് പോകുമെന്ന് പോലും ആരും കരുതിയിരുന്നില്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചായിരുന്നു തുടക്കം.
ടൂര്‍ണമെന്റിലുടനീളം അത്ഭുതക്കുതിപ്പ് നടത്തുന്ന മൊറോക്കോ ഇതുവരെ ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ വമ്പന്മാരെ വീഴ്ത്തിക്കഴിഞ്ഞു. ഗ്രൂപ്പ് മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തെ അട്ടിമറിച്ച് മൊറോക്കോ തങ്ങളുടെ ശക്തി ലോകത്തെ വിളിച്ചറിയിച്ചു.
advertisement
കാനഡയെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ മൊറോക്കോയ്ക്ക് നേരിടാനുണ്ടായിരുന്നത് സാക്ഷാൽ സ്പെയിനെയും. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍രഹിതമായിരുന്ന മത്സരത്തില്‍ ഷൂട്ടൗട്ടില്‍ സ്പാനിഷ് വമ്പന്‍മാരെ മുട്ടുകുത്തിച്ച് ക്വാര്‍ട്ടറിലെത്തി.
അവസാന എട്ടിൽ നേരിടാനുണ്ടായിരുന്നത് റൊണാൾഡോയുടെ പോർച്ചുഗലിനെ. പോർച്ചുഗൽ വിജയം പ്രതീക്ഷിച്ചിരുന്ന ലോകത്തിന് അപ്രതീക്ഷിത ഞെട്ടലാണുണ്ടായത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പോർച്ചുഗലിനെ മൊറോക്കോ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരങ്ങളുടെ അതിപ്രസരമൊന്നുമില്ലെങ്കിലും മൊറോക്കോയുടെ കുതിപ്പ് അത്ഭുതപ്പെടുത്തുന്നതാണ്.
advertisement
ഖത്തറിലേത് മൊറോക്കോ കളിക്കുന്ന ആറാമത്തെ മാത്രം ലോകകപ്പാണ്. 1970ല്‍ ആണ് ആദ്യമായി അവര്‍ ലോകകപ്പില്‍ പന്ത് തട്ടിയത്. 1986, 1994, 1998 ലോകകപ്പുകളിലും മൊറോക്കോ എത്തിയിരുന്നു. പിന്നീട്  20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2018ലെ റഷ്യന്‍ ലോകകപ്പിലാണ് പന്തുതട്ടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചരിത്രം കുറിച്ച് മൊറോക്കോ; തുടക്കം മുതൽ കരുത്തറിയിച്ച ആഫ്രിക്കൻ രാജ്യം; മുട്ടുമടക്കിയത് വമ്പന്മാർ
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement