നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ധോണിയെ മറികടന്ന് വിരാട്' ഓസീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

  'ധോണിയെ മറികടന്ന് വിരാട്' ഓസീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

  ഓസീസിനെതിരെ വിരാട് 14 ാം തവണയാണ് അമ്പതിലധികം സ്‌കോര്‍ ചെയ്യുന്നത്.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ഓവല്‍: ഓസീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ശിഖര്‍ ധവാന്റെ സെഞ്ച്വറിയ്ക്കും രോഹിത്തിന്റെ അര്‍ധ സെഞ്ച്വറിയ്ക്കും പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഏകദിനത്തില്‍ ഓസീസിനെതിരെ വിരാട് 14 ാം തവണയാണ് അമ്പതിലധികം സ്‌കോര്‍ ചെയ്യുന്നത്.

   13 തവണ ഓസീസിനെതിരെ അമ്പതിലധികം സ്‌കോര്‍ ചെയ്ത മുന്‍ നായകന്‍ എംഎസ് ധോണിയെയാണ് വിരാട് ഈ പട്ടികയില്‍ മറികടന്നിരിക്കുന്നത്. 24 തവണ നേട്ടം കൈവരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ മുന്നില്‍. രണ്ടാമത് 15 തവണ അമ്പത് കടന്ന രോഹിത് ശര്‍മയും.

   Also Read: സച്ചിനെയും രോഹിത്തിനെയും പിന്തള്ളി ധവാന്‍; ഓവലില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് താരം

   മത്സരം 43 ഓവര്‍ പിന്നിട്ടപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 59 രണ്‍സുമായി കോഹ്‌ലിയും 40 റണ്‍സുമായി ഹര്‍ദിക്കുമാണ് ക്രീസില്‍.

   First published:
   )}