ഏകദിനത്തിലെ 52-ാം സെഞ്ച്വറിയോടെ കോഹ്ലി തിരുത്തിയത് സച്ചിന്റെ ഈ റെക്കോഡ് 

Last Updated:

റാഞ്ചിയിൽ 120 പന്തില്‍ നിന്ന് 11 ഫോറുകളുടെയും ഏഴു സിക്‌സറിന്റെയും അകമ്പടിയോടെ 135 റണ്‍സാണ് കോഹ്ലി നേടിയത്

News18
News18
ഇന്ത്യക്രിക്കറ്റിന്റെ 'രാജാവ്' എന്ന് തന്നെ വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് വിരാട് കോഹ്‌ലി വീണ്ടും തെളിയിച്ചു. ഞായറാഴ്ച റാഞ്ചിയിദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിവിരാട് കോഹ്ലി ഏകദിനത്തിലെ തന്റെ  52 -ാം സെഞ്ച്വറിയാണ് കുറിച്ചത്. ഇതോടെ ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ബാറ്റ്‌സ്മാനായി കോഹ്ലി മാറി. ടെസ്റ്റില്സാക്ഷാസച്ചിടെൻടുൽക്കർ നേടിയ 51 സെഞ്ചുറികളായിരുന്നു ഇതിന് മുൻപ് ഒരു ഫോർമാറ്റിലെ ഏറ്റവും കൂടുതൽ സെഞ്ച്വറി. ഈ റെക്കോഡാണ് കോഹ്ലി തിരുത്തിയെഴതിയത്.
advertisement
റാഞ്ചിയിൽ 120 പന്തില്‍ നിന്ന് 11 ഫോറുകളുടെയും ഏഴു സിക്‌സറിന്റെയും അകമ്പടിയോടെ 135 റണ്‍സാണ് കോഹ്ലി നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 83-ാമത്തെ സെഞ്ച്വറിയാണ് കോലി റാഞ്ചിയിൽ കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ രണ്ടാമനാണ് കോഹ്ലി. ടെസ്റ്റില്‍ 30 സെഞ്ച്വറിയും ടി20യിൽ ഒരു സെഞ്ച്വറിയും കോഹ്ലിയുടെ പേരിലുണ്ട്.
advertisement
ഏകദിനത്തിൽ 49 സെഞ്ച്വറിയും ടെസ്റ്റിൽ 51 സെഞ്ച്വറിയും ഉൾപ്പെടെ ആകെ 100 അന്താരാഷ്ട്ര സെഞ്ച്വറികളാണ് സച്ചിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരവും സച്ചിനാണ്.
2023-ൽ, 2023 ലെ ഐസിസി ലോകകപ്പ് സെമിഫൈനലിന്യൂസിലൻഡിനെതിരെ നേടിയ 50 -ാം ഏകദിന സെഞ്ച്വറിയിലൂടെ കോഹ്‌ലി തന്റെ ആരാധനാപാത്രമായ സച്ചിടെണ്ടുൽക്കറെ മറികടന്നിരുന്നു. ഈ വർഷം ആദ്യം, ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിചിരവൈരികളായ പാകിസ്ഥാനെതിരെ ബാറ്റ് ചെയ്താണ് കോഹ്‌ലി തന്റെ 51- ാം സെഞ്ച്വറി നേടിയത്. റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന സെഞ്ച്വറി നേട്ടം കോഹ്ലിയെ വീണ്ടും സച്ചിനെ മറികടക്കാൻ സഹായിച്ചു.
advertisement
അതേസമയം, ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനങ്ങളിൽ ഏറ്റവും കൂടുതറൺസ് നേടിയ ബാറ്റ്‌സ്മാൻമാരുടെ പട്ടികയിമുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടജാക്വസ് കാലിസിനെ കോഹ്‌ലി മറികടന്നു. 37 കാരനായ കോഹ്‌ലി ഇപ്പോൾ 1600 ൽ കൂടുതറൺസുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം 2001 റൺസുമായി സച്ചിനാണ് ഒന്നാം സ്ഥാനത്ത്.
advertisement
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച സച്ചിടെണ്ടുൽക്കറുടെയും രാഹുൽ ദ്രാവിഡിന്റെയും റെക്കോർഡും രോഹിതും കോഹ്‌ലിയും മറികടന്നു. ഇരുവരും ഒരുമിച്ച് കളിക്കുന്ന 392-ാം മത്സരമായിരുന്നു റാഞ്ചിയിൽ നടന്നത്.  സച്ചിൻ-ദ്രാവിഡും  391 മത്സരങ്ങളാണ് ഒന്നിച്ചു കളിച്ചത്. 369 മത്സരങ്ങൾ ഒരുമിച്ച് കളിച്ച സൗരവ് ഗാംഗുലിയും ദ്രാവിഡും മൂന്നാം സ്ഥാനത്താണ്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏകദിനത്തിലെ 52-ാം സെഞ്ച്വറിയോടെ കോഹ്ലി തിരുത്തിയത് സച്ചിന്റെ ഈ റെക്കോഡ് 
Next Article
advertisement
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
  • ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്‌കൂളുകൾക്കെതിരെ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചു.

  • മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ വിഭജനം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • വാർഗീയതയോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ സ്‌കൂളുകൾ ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ്.

View All
advertisement