'പോരിനൊരുങ്ങുന്നു' മായങ്ക് മര്‍ക്കണ്ഡെയെ വിട്ടു നല്‍കി ഡല്‍ഹിയുടെ വിന്‍ഡീസ് താരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്
Last Updated:
കഴിഞ്ഞ രണ്ടുസീസണിലും മുംബൈയ്ക്കായി മികച്ച പ്രകടനമായിരുന്നു മായങ്ക് മാര്‍ക്കണ്ഡെ പുറത്തെടുത്തത്.
മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണിനു നാളുകളേറെയുണ്ടെങ്കിലും ടീമുകളെല്ലാം പുതിയ സീസണെക്കുറിച്ച് ആലോചിച്ച് തുടങ്ങി. താരങ്ങളെ കൈമാറിയും പുതിയ താരങ്ങളെ ടീമിലെത്തിച്ചും തങ്ങളുടെ സംഘത്തെ ശക്തമാക്കാനൊരുങ്ങുകയാണ് ഫ്രാഞ്ചൈസികള്‍. മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സുമാണ് സീസണിലെ താരകൈമാറ്റത്തിനു തുടക്കമിട്ടിരിക്കുന്നത്.
മായങ്ക് അഗര്‍വാളിനെ ഡല്‍ഹിക്ക് വിട്ടുനല്‍കി വിന്‍ഡീസ് യുവതാരം ഷെര്‍ഫോന്‍ റുഥര്‍ഫോഡിനെ ക്യാംപിലെത്തിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. താരകൈമാറ്റം സംബന്ധിച്ച് മുംബൈ ഫ്രാഞ്ചൈസി ഔദ്യോദികമായി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
Also Read: 'കുട്ടികള്‍ പന്തെറിയും പോലെ' ബൗളിങ്ങ് ആക്ഷന്റെ പേരില്‍ പരിഹസാവുമായി ആരാധകര്‍; ഒടുവില്‍ കാരണം വ്യക്തമാക്കി താരം
കഴിഞ്ഞ രണ്ടുസീസണിലും മുംബൈയ്ക്കായി മികച്ച പ്രകടനമായിരുന്നു മായങ്ക് മാര്‍ക്കണ്ഡെ പുറത്തെടുത്തത്. 2018 ല്‍ അരങ്ങേറ്റ സീസണില്‍ ടീമിനായി 14 മത്സരങ്ങളില്‍ കളിച്ച താരത്തിന് കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളിലെ കളത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളു. രാഹുല്‍ ചാഹറിന്റെ വരവാണ് മര്‍ക്കണ്ഡെയ്ക്ക് തിരിച്ചടിയായത്.
advertisement
🚨 Official: MI complete trade with DC as Sherfane Rutherford replaces @MarkandeMayank!
Read more 👇🏻#OneFamily #CricketMeriJaan @IPL https://t.co/I5qxtq37l9
— Mumbai Indians (@mipaltan) July 31, 2019
17 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റാണ് മായങ്കിന്റെ സമ്പാദ്യം. ഇന്ത്യക്കായി ഒരു ടി20 മത്സരവും താരം കളിച്ചിട്ടുണ്ട്. ഇരുപതുകാരനായ റുഥര്‍ഫോര്‍ഡ് വിന്‍ഡീസിനായി ഒരു മത്സരം കളിച്ചിട്ടുണ്ട്. വലങ്കയ്യന്‍ മീഡിയം പേസറായ താരം പവര്‍ ഹിറ്ററാണെന്നത് മുംബൈക്ക് ഗുണം ചെയ്യും. കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറിയ താരം ഏഴ് മത്സരങ്ങളില്‍ നിന്ന് 73 റണ്‍സും ഒരുവിക്കറ്റും നേടിയിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2019 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പോരിനൊരുങ്ങുന്നു' മായങ്ക് മര്‍ക്കണ്ഡെയെ വിട്ടു നല്‍കി ഡല്‍ഹിയുടെ വിന്‍ഡീസ് താരത്തെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്