US Open 2020| നവോമി ഒസാക സെമിയിൽ; നവോമി-സെറീന ഫൈനലിന് കാത്ത് ആരാധകർ
- Published by:Naseeba TC
- news18-malayalam
Last Updated:
റാങ്കിങ്ങിൽ നാലാം സീഡാണ് നവോമി ഒസാക, സെറീന മൂന്നാം സീഡിലുമുണ്ട്.
യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ ജപ്പാൻ താരം നവോമി ഒസാക സെമിയിൽ പ്രവേശിച്ചു. അമേരിക്കയുടെ ഷെൽബി റോജേഴ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഒസാകയുടെ അനായാസ വിജയം. സ്കോർ-6-3,6-4, മറ്റൊരു മത്സരത്തിൽ അമേരിക്കൻ താരം ജെന്നിഫർ ബ്രാഡി യൂലിയ പുതിൻസ്റ്റേവയെ പരാജയപ്പെടുത്തി സെമിയിലെത്തി. സ്കോർ 6-3,6-2.
ഒസാകയും ബ്രാഡിയും തമ്മിൽ സെമിയിൽ ഏറ്റുമുട്ടും. അതേസമയം, ക്വാർട്ടർ പോരാടത്തിൽ സെറീന വില്യംസ് സീഡ് ചെയ്യപ്പെടാത്ത താരം സെറ്റ്വേന പിരങ്കോവയെ നേരിടും. മറ്റൊരു മത്സരത്തിൽ വിക്ടോറിയ അസരങ്കെ എലിസെ മെര്‍ട്ടെന്‍സിനേയും നേരിടും. സെമി പോരാട്ടത്തിന്റെ ലൈനപ്പ് ഇന്നറിയാം.
Another straight sets win for @naomiosaka as she moves into the semifinals.
More ➡️ https://t.co/0NApNNZNFp pic.twitter.com/SEchCrUBPM
— US Open Tennis (@usopen) September 9, 2020
advertisement
ഗ്രാൻഡ് സ്ലാം ചരിത്രത്തിൽ ആദ്യമായി മൂന്ന് അമ്മമാർ ക്വാർട്ടർ പോരാട്ടത്തിന് എത്തുന്നു എന്ന സവിശേഷതയും ഇക്കുറിയുണ്ട്. സെറീന വില്യംസിന് പുറമേ, പിരങ്കോവ, അസരെങ്കെ എന്നിവരാണ് ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുന്ന അമ്മമാർ.
സെറീന വില്യംസ്-നവോമി ഒസാക പോരാടത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. റാങ്കിങ്ങിൽ നാലാം സീഡാണ് നവോമി ഒസാക, സെറീന മൂന്നാം സീഡിലുമുണ്ട്. 2018 ലെ യുഎസ് ഓപ്പണിൽ സെറീനയെ അട്ടിമറിച്ച് കന്നി ഗ്രാൻഡ് സ്ലാം ഫൈനലിൽ കിരീടം നേടി ഒസാക ടെന്നീസ് ലോകത്തെ ഞെട്ടിച്ചിരുന്നു. നേരിട്ടുള്ള സെറ്റുകൾക്ക് സെറീനയെ പരാജയപ്പെടുത്തിയ ഒസാക ഗ്രാൻഡ‍് സ്ലാം കിരീടം നേടുന്ന ആദ്യ ജപ്പാനീസ് താരവുമാണ്.
advertisement
പുരുഷന്മാരുടെ സിംഗിൾസിൽ അലക്സാണ്ടർ സ്വരേവ് ബ്രോണ കോറിച്ചിനെ പരാജയപ്പെടുത്തി സെമി ടിക്കറ്റ് നേടി. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അലക്സാണ്ടർ സ്വരേവിന്റെ വിജയം. കോര്‍ 1-6, 7-6, 7-6, 6-3. ഇതാദ്യമായാണ് സ്വരേവ് യുഎസ് ഓപ്പൺ സെമിയിൽ എത്തുന്നത്.
Pablo Carreno Busta. Alex Zverev.
This one's gonna be litty 🔥 pic.twitter.com/8k4GjzETZ8
— US Open Tennis (@usopen) September 9, 2020
advertisement
മറ്റൊരു മത്സരത്തിൽ പാബ്ലോ ബുസ്റ്റ ഡെനീസ് ഷപോവലോവിനെ പരാജയപ്പെടുത്തി. അഞ്ച് സെറ്റ് നീണ്ടുനിന്ന മത്സരത്തിലായിരുന്നു ബുസ്റ്റയുടെ വിജയം. സ്‌കോര്‍ 3-6, 7-6, 7-6, 0-6, 6-3. നാല് മണിക്കൂറോളം നീണ്ട പോരട്ടാത്തിനൊടുവിലായിരുന്നു ബുസ്റ്റയുടെ ജയം. സെമയിൽ സ്വരേവ് ബുസ്റ്റയെ നേരിടും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 09, 2020 12:37 PM IST