'ഇന്ത്യയെ എഴുതിത്തള്ളാന്‍ വരട്ടെ, 36ല്‍ പുറത്തായ ശേഷം വിഖ്യാത പരമ്പര നേടിയവരാണവര്‍'; മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ അഡ്‌ലെയ്ഡിലെ ടെസ്റ്റില്‍ 36 റണ്‍സിന് പുറത്തായ ശേഷം ഐതിഹാസികമായി പരമ്പര വിജയം നേടിയ ഇന്ത്യയെ മറക്കരുതെന്നാണ് ഹുസൈന്‍ പറഞ്ഞത്.
ലോഡ്‌സിലെ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് ലീഡ്സില്‍ നേരിട്ടത്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്സിനും 76 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികള്‍ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
ഇപ്പോഴിതാ ലോഡ്സ് ടെസ്റ്റില്‍ ഇന്ത്യ നല്‍കിയ അടിക്ക് ലീഡ്സില്‍ തിരിച്ചടിയ നല്‍കിയെന്ന ആഹ്ലാദത്തിലിരിക്കുന്ന ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ഈ വര്‍ഷമാദ്യം ഇതേ ഇന്ത്യന്‍ ടീം ഓസ്ട്രേലിയന്‍ മണ്ണില്‍ നടത്തിയ തിരിച്ചുവരവ് ചൂണ്ടിക്കാട്ടിയാണ് ഹുസൈന്റെ ഉപദേശം. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ അഡ്‌ലെയ്ഡിലെ ടെസ്റ്റില്‍ 36 റണ്‍സിന് പുറത്തായ ശേഷം ഐതിഹാസികമായി പരമ്പര വിജയം നേടിയ ഇന്ത്യയെ മറക്കരുതെന്നാണ് ഹുസൈന്‍ പറഞ്ഞത്.
'ഹെഡിങ്‌ലെയില്‍ ഇംഗ്ലണ്ട് ബൗള്‍ ചെയ്തപ്പോള്‍ പന്ത് നന്നായി സ്വിങ് ചെയ്തു. എന്നാല്‍ പ്രതിഭാശാലികളായ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സ്വിങ് ലഭിച്ചില്ല. ഓവലിലും ഓള്‍ഡ് ട്രഫോര്‍ഡിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയെ എഴുതിത്തള്ളാന്‍ പാടില്ല. ഇരു ഗ്രൗണ്ടുകളും ഇന്ത്യന്‍ നിരയെ കൂടുതലായി പിന്തുണയ്ക്കും. കഴിഞ്ഞ വര്‍ഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡില്‍ വെറും 36 റണ്‍സില്‍ പുറത്തായ ടീമാണ് ഇന്ത്യ. എന്നാല്‍ പരമ്പര ജയവുമായി അവര്‍ ശക്തമായി തിരിച്ചുവന്നു. വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയ ശേഷം കൂടിയായിരുന്നു ഇത്. നായകന്‍ വിരാട് കോഹ്ലി മികച്ച ഫോമിലല്ലെങ്കിലും ശക്തമായി തിരിച്ചെത്താനുള്ള കരുത്ത് നിലവിലെ ഇന്ത്യക്കുണ്ട്'- ഇംഗ്ലീഷ് ദിനപത്രമായ ദ് ടെലഗ്രാഫിലെ തന്റെ കോളത്തില്‍ നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.
advertisement
വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ ഏഴ് ബാറ്റ്‌സ്മാന്മാരാണ് ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കായി ഇറങ്ങിയത്. ലോര്‍ഡ്‌സ് ടെസ്റ്റിലെ വിജയഫോര്‍മുല തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. നാല് പേസര്‍മാര്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. രവീന്ദ്ര ജഡേജയായിരുന്നു ഏക സ്പിന്‍ ബൗളര്‍. അതേസമയം സെപ്തംബര്‍ രണ്ടിന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തിയേക്കും. എന്നാല്‍ ബൗളിങ് വകുപ്പിലായിരിക്കും ഇന്ത്യയുടെ മാറ്റങ്ങള്‍.
Read also: ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടാനുള്ള കോഹ്ലിയുടെ അനാവശ്യ ശ്രമമാണ് പ്രശ്നം: ഇര്ഫാന് പഠാന്
advertisement
അതേസമയം ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞെങ്കിലും അടുത്ത മത്സരത്തില്‍ ഒരു ബാറ്റ്‌സ്മാനെക്കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വ്യക്തമാക്കി. ലീഡ്സ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സിനും 76 റണ്‍സിനും തോറ്റതിന് പിന്നാലെയായിരുന്നു കോഹ്ലിയുടെ പ്രതികരണം. ബാറ്റ്‌സ്മാന്മാരുടെ ദയനീയ പ്രകടനമാണ് രണ്ട് ഇന്നിങ്‌സിലും ഇന്ത്യയെ കുഴക്കിയത്. എന്നാലും 20 വിക്കറ്റും വീഴ്ത്താനുള്ള ബൗളര്‍മാരുടെ എണ്ണത്തില്‍ ഒത്തുതീര്‍പ്പിന് തയാറല്ലെന്നും ലീഡ്‌സിലെ തോല്‍വിക്കുശേഷം കോഹ്ലി പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 31, 2021 10:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇന്ത്യയെ എഴുതിത്തള്ളാന്‍ വരട്ടെ, 36ല്‍ പുറത്തായ ശേഷം വിഖ്യാത പരമ്പര നേടിയവരാണവര്‍'; മുന്നറിയിപ്പുമായി നാസര്‍ ഹുസൈന്‍