ദേശീയ ഗെയിംസ്; 43 മെഡലുകളുമായി റിലയൻസ് ഫൗണ്ടേഷൻ അത്‌ലറ്റുകൾ തിളങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
ദേശീയ ഗെയിംസിൽ ഫൗണ്ടേഷന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 20 സ്വർണവും 16 വെള്ളിയും 7 വെങ്കലവും മെഡൽ പട്ടികയിൽ ഉൾപ്പെടുന്നു
മുംബൈ: ഉത്തരാഖണ്ഡിൽ നടന്ന 2025 ദേശീയ ഗെയിംസിൽ റിലയൻസ് ഫൗണ്ടേഷൻ അത്‌ലറ്റുകൾ എട്ട് വ്യത്യസ്ത കായിക ഇനങ്ങളിലായി 43 മെഡലുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതിൽ 21 മെഡലുകൾ അത്‌ലറ്റിക്സിൽ നിന്നാണ്. ദേശീയ ഗെയിംസിൽ ഫൗണ്ടേഷന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 20 സ്വർണവും 16 വെള്ളിയും 7 വെങ്കലവും മെഡൽ പട്ടികയിൽ ഉൾപ്പെടുന്നു.
100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ റിലേയിൽ മൂന്ന് സ്വർണ മെഡലുകൾ നേടി അനിമേഷ് കുജൂർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജ്യോതി യാരാജി 100 മീറ്റർ ഹർഡിൽസിലും 200 മീറ്ററിലും സ്വർണം നേടി.
ദേശീയ റെക്കോർഡ് ഉടമ തേജസ് ഷിർസെ പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി. ജ്യോതിയും തേജസും കഴിഞ്ഞ മൂന്ന് പതിപ്പുകളിലും സ്വർണം നേടിയിട്ടുണ്ട്. ജ്യോതി (100 മീറ്റർ ഹർഡിൽസ്), സാവൻ (5000 മീറ്റർ, 10000 മീറ്റർ), വെള്ളി നേടിയ കിരൺ മാത്രെ (10000 മീറ്റർ) എന്നിവർ 2025-ൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാനദണ്ഡം പൂർത്തിയാക്കി.
advertisement

മൗമിത മൊണ്ടൽ മികച്ച പ്രകടനം കാഴ്ചവെച്ച് ലോംഗ് ജമ്പിൽ സ്വർണവും 100 മീറ്റർ ഹർഡിൽസിൽ വെള്ളിയും തുടർച്ചയായി നേടി. സത്യൻ ജ്ഞാനശേഖരൻ പുരുഷന്മാരുടെ ഡബിൾസിൽ സ്വർണവും, പുരുഷ സിംഗിൾസിൽ വെള്ളിയും, പുരുഷ ടീം ഇനത്തിൽ വെങ്കലവും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഗണേമത് സെഖോൺ സ്കീറ്റിൽ സ്വർണം നേടി, യോഗ്യതാ റൗണ്ടിൽ 124 പോയിന്റ് നേടി ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ജൂഡോ താരങ്ങളായ തുളിക മാൻ, ഹിമാൻഷി ടോകാസ് എന്നിവർ അതത് വിഭാഗങ്ങളിൽ സ്വർണവും വെള്ളിയും നേടി മെഡൽ പട്ടികയിലേക്ക് ചേർന്നു.
advertisement

“റിലയൻസ് ഫൗണ്ടേഷൻ അത്‌ലീറ്റുകൾക്ക് ദേശീയ ഗെയിംസ് വളരെ വിജയകരമായിരുന്നു. അത്‌ലറ്റിക്സിൽ മാത്രം ഏഴ് വ്യക്തിഗത മികച്ച പ്രകടനങ്ങളും പുതിയ മീറ്റ് റെക്കോർഡുകളും ഉണ്ടായിരുന്നു. വർഷാവസാനം വരാനിരിക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾക്ക് മുന്നോടിയായി ഇതൊരു മികച്ച തുടക്കമാണ്. ഞങ്ങളുടെ അത്‌ലറ്റിക് സംഘം 12 സ്വർണം നേടി. ഇത് ഞങ്ങളുടെ അത്‌ലറ്റുകൾ എത്രത്തോളം ആധിപത്യം സ്ഥാപിച്ചു എന്ന് കാണിക്കുന്നു. ഇത് വരും സീസണിൽ അവർക്ക് ഒരുപാട് ആത്മവിശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.” ഒഡിഷ റിലയൻസ് ഫൗണ്ടേഷൻ ഹൈ പെർഫോമൻസ് സെൻ്റർ മേധാവിയും പരിശീലകനുമായ മാർട്ടിൻ ഓവൻസ് പറഞ്ഞു.
advertisement

സവാൻ ബർവാൾ 5000 മീറ്റർ, 10000 മീറ്റർ ഓട്ടങ്ങളിൽ സ്വർണം നേടി അപൂർവ നേട്ടം കൈവരിച്ചു. ബാപി ഹൻസ്ദ തന്റെ കരിയറിലെ ആദ്യ ദേശീയ സ്വർണം 400 മീറ്ററിൽ വ്യക്തിഗത മികച്ച സമയത്തോടെ (46.82 സെക്കൻഡ്) നേടി. ഗുർപ്രീത് സിംഗ് 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റളിൽ വെള്ളിയും 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലവും നേടി. രവീന്ദർ സിംഗ് 10 മീറ്റർ എയർ പിസ്റ്റളിൽ വെള്ളിയും കരസ്ഥമാക്കി. നിരാജ് കുമാർ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ സ്വർണം നേടി. പാലക് ഗുലിയ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ വെള്ളി മെഡൽ നേടി. ആശി ചൗക്സി വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് യോഗ്യതാ റൗണ്ടിൽ ലോക റെക്കോർഡ് തകർത്തു. ഉന്നതി ഹൂഡ ബാഡ്മിന്റൺ വനിതാ ടീം ചാമ്പ്യൻഷിപ്പിൽ ഹരിയാനയെ വിജയത്തിലേക്ക് നയിച്ചു. ലവ്‌ലിന ബോർഗോഹെയ്ൻ പാരീസ് ഒളിമ്പിക്സിന് ശേഷം തിരിച്ചെത്തി ബോക്സിംഗിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി.
advertisement

ദേശീയ ഗെയിംസിൽ റിലയൻസ് ഫൗണ്ടേഷൻ തങ്ങളുടെ അത്‌ലറ്റുകൾക്ക് മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും അവരെ പരിപാലിക്കുന്നതിനുമായി ഒരു പ്രത്യേക റിക്കവറി സെൻ്റർ ഒരുക്കിയിരുന്നു. ദേശീയ ഗെയിംസിൽ ഇത്തരമൊരു സൗകര്യം ആദ്യമായാണ് ഒരുക്കുന്നത്. ഇന്ത്യയുടെ ഒളിമ്പിക് പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും അത്‌ലീറ്റുകൾക്ക് അവരുടെ സ്വപ്നങ്ങൾ നേടാൻ സഹായിക്കുന്ന പിന്തുണ നൽകുന്നതിനും ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
February 14, 2025 4:06 PM IST