അടിമുടി മാറി ഇംഗ്ലണ്ട് ടീം; ബെൻസ്റ്റോക്ക് ഉൾപ്പെടെ ഒൻപത് ലോകകപ്പ് താരങ്ങളെ പുറത്താക്കി വെസ്റ്റ് ഇൻഡീസ് പര്യടനത്തിന്
- Published by:Anuraj GR
- trending desk
Last Updated:
ലോക കപ്പിൽ ഒമ്പത് കളികളിൽ ആകെ മൂന്നെണ്ണം മാത്രമാണ് ഇംഗ്ലണ്ടിന്റെ വിജയം
2023ലെ ലോകകപ്പിൽ നിന്ന് പുറത്തായ ശേഷം ടീമിലും നേതൃത്വത്തിലും വലിയ മാറ്റങ്ങളുമായ് ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസ് പര്യടനത്തിന്.ലോക കപ്പിൽ ഒമ്പത് കളികളിൽ ആകെ മൂന്നെണ്ണം മാത്രമാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോസ് ബട്ലറെ ക്യാപ്റ്റൻ സ്ഥാനത്ത് തന്നെ നിലനിർത്തിക്കൊണ്ടാണ് ഇംഗ്ലണ്ട് ടീമിലെ അഴിച്ചു പണി.
മൂന്ന് ഏകദിനങ്ങളും, അഞ്ച് ട്വന്റി ട്വന്റിയും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം. തന്റെ അവസാന ലോക കപ്പ് മത്സരം കളിയ്ക്കാൻ എത്തിയ ബെൻസ്റ്റോക്ക്സിനെ കൂടാതെ മോയിൻ അലി, ഡേവിഡ് മലൻ, ജോണി ബയർസ്റ്റോ, ജോ റൂട്ട് തുടങ്ങിയവരെയും വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. ഡിസംബർ മൂന്നിനാണ് ഇംഗ്ലണ്ടിന്റെ കരീബിയൻ പര്യടനം തുടങ്ങുക. ലോകകപ്പിലെ തന്റെ മികച്ച പ്രകടനമാണ് ബട്ലറെ ക്യാപ്റ്റനായി നില നിർത്തുവാനുള്ള മനേജ്‌മെന്റിന്റെ തീരുമാനത്തിന് പിന്നിൽ എന്നാണ് നിഗമനം.
advertisement
ആറ്റ്കിൻസൺ, ബ്രൂക്ക്, ബട്ലർ, കാഴ്‌സ്, കറൻ, ലിവിങ്സ്റ്റൺ തുടങ്ങി ലോകകപ്പ്ടീമിൽ ഉണ്ടായിരുന്ന ആറോളം പേരെ വെസ്റ്റ് ഇൻഡീസ് പര്യടന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോഷ് ടോങ്, ജോൺ ടർണർ തുടങ്ങിയ പുതിയ കളിക്കാരെ വെസ്റ്റ് ഇൻഡീസ് പര്യടനടീമിലും 2027 ലെ ലോകകപ്പ് ടീമിലും ഉൾപ്പെടുത്തിയത് പുതിയ കായികതാരങ്ങളെ വാർത്തെടുക്കാനുള്ള ഇംഗ്ലണ്ടിന്റെ ലക്ഷ്യത്തെ സൂചിപ്പിക്കുന്നതാണ്.
അടുത്ത ലോകകപ്പിനെ നേരിടാൻ കഴിവുള്ള പുതിയ കായിക താരങ്ങൾ ടീമിൽ ഉണ്ടാവേണ്ടത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് മാനേജ്‌മെന്റ് പുതിയ കളിക്കാരെ ടീമിൽ ഉൾപ്പെടുത്തുന്നത് എന്നാണ് വിവരം. പുതിയ കളിക്കാർക്കുള്ള പരിശീലനവും ടീമിൽ നില നിർത്തിയവർക്ക് തങ്ങളുടെ ഫോം വീണ്ടെടുക്കാനുള്ള അവസരവും കൂടിയാണ് വെസ്റ്റ് ഇൻഡീസ് പര്യടനം.വരും മത്സരങ്ങൾ മികവുറ്റ ടീമിനെ ഉപയോഗിച്ചു നേരിടാനുള്ള മുന്നൊരുക്കമാണ് ഈ അഴിച്ചുപണിയ്ക്ക് പിന്നിൽ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 13, 2023 4:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അടിമുടി മാറി ഇംഗ്ലണ്ട് ടീം; ബെൻസ്റ്റോക്ക് ഉൾപ്പെടെ ഒൻപത് ലോകകപ്പ് താരങ്ങളെ പുറത്താക്കി വെസ്റ്റ് ഇൻഡീസ് പര്യടനത്തിന്