'മികവുറ്റ വനിതകളെല്ലാം MI കുടുംബത്തിന്റെ ഭാഗമായതിൽ ആഹ്ലാദം': വിമൻസ് IPL ലേലത്തിൽ നിതാ അംബാനി
- Published by:user_57
- news18-malayalam
Last Updated:
'ആദ്യത്തെ WPL ലേലം എന്ന നിലയിൽ ഇന്ന് ഒരു ചരിത്ര ദിനമായിരുന്നു': നിത അംബാനി
വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന സീസണിന്റെ മുന്നോടിയായി നടന്ന താരലേലത്തെ ‘വനിതാ ക്രിക്കറ്റിന്റെ സവിശേഷ ദിനം’ എന്ന് വിശേഷിപ്പിച്ച് മുംബൈ ഇന്ത്യൻസ് ഉടമ നിത എം. അംബാനി. “ലേലങ്ങൾ എല്ലായിപ്പോഴും ആവേശകരമാണ്. ഇന്നത്തേത് വളരെ സവിശേഷമായിരുന്നു. ആദ്യത്തെ WPL ലേലം എന്ന നിലയിൽ ഇന്ന് ഒരു ചരിത്ര ദിനമായിരുന്നു. വനിതകളുടെ അതിശയകരമായ കഴിവുകളിൽ എല്ലാവരും ആഹ്ലാദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്,” നിത അംബാനി പറഞ്ഞു.
ആകാശ് അംബാനിയും ലേലത്തിൽ പങ്കെടുത്തു. മഹേള ജയവർദ്ധനെ, (ഗ്ലോബൽ ഹെഡ് ഓഫ് പെർഫോമൻസ്, എം.ഐ.), പുതിയതായി രൂപീകരിച്ച കോച്ചിംഗ് ടീം അംഗങ്ങളായ ഷാർലറ്റ് എഡ്വേർഡ്സ് (പ്രധാന പരിശീലകൻ), ജുലൻ ഗോസ്വാമി (ടീം മെന്റർ, ബൗളിംഗ് കോച്ച്), ദേവിക പാൽഷികാർ (ബാറ്റിംഗ് കോച്ച്) എന്നിവരും ഉണ്ടായിരുന്നു.
സ്‌പോർട്‌സിനോടുള്ള അഭിനിവേശവും, സ്ത്രീകളെയും പെൺകുട്ടികളെയും സ്‌പോർട്‌സിലേക്കു കടന്നു വരൻ നൽകുന്ന പ്രോത്സാഹനവും പ്രതിബദ്ധതയും കണക്കിലെടുത്തും, കളിക്കാരുടെ തിരഞ്ഞെടുപ്പിലും ഇന്ത്യൻ ക്യാപ്റ്റന്റെ സാന്നിധ്യത്തിലും നിതാ അംബാനി സന്തോഷം പ്രകടിപ്പിച്ചു. “ഒരു ടീം എന്ന നിലയിൽ, ലേലം നല്ല രീതിയിൽ നടത്താനായതിൽ ഞങ്ങൾ സന്തുഷ്ടരാണ്. മുംബൈ ഇന്ത്യൻസിൽ ഇന്ത്യൻ ക്യാപ്റ്റനെ ലഭിച്ചതിലും ഞങ്ങൾ വളരെ സന്തോഷത്തിലാണ്.
advertisement
നാറ്റിനെയും (സ്‌കൈവർ-ബ്രണ്ട്) പൂജയെയും (വസ്ത്രകർ) MI കുടുംബത്തിൽ ഉൾപ്പെടുത്തുന്നതിൽ സന്തോഷം.”
രോഹിത് ശർമ്മ ഫ്രാഞ്ചൈസിയുടെ ഭാഗമായതിന്റെ പത്തു വർഷങ്ങൾ വരാനിരിക്കുന്ന ഐ.പി.എൽ. പതിപ്പിലാണ്. MI കുടുംബത്തിന്റെ ഭാഗമായി രണ്ടു ഇന്ത്യൻ ക്യാപ്റ്റന്മാരെയും ലഭിച്ചതിൽ നിത അംബാനി തന്റെ സന്തോഷം രേഖപ്പെടുത്തി.
“രോഹിത് ഒരു കളിക്കാരനിൽ നിന്ന് ക്യാപ്റ്റനായി വളരുന്നത് ഞാൻ കണ്ടു. ഈ വർഷം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി രോഹിത് 10 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഇപ്പോൾ ഞങ്ങൾ ഹർമാനെ (ഹർമൻപ്രീത് കൗർ) ടീമിലേക്കു സ്വാഗതം ചെയ്യുന്നു.”
advertisement
ട്വന്റി ട്വന്റി ചരിത്രത്തിലെ വിജയികളായ രണ്ടു ക്യാപ്റ്റൻമാർക്കും ഉള്ള സമാനതകളും നിതാ അംബാനി ചൂണ്ടിക്കാട്ടി.
“രണ്ടുപേരും മികച്ച എക്സ്പീരിയൻസും പ്രൊഫഷണലിസവും വിജയ മനോഭാവവും പുലർത്തുന്നവരാണ്. അവർ എല്ലാ ചെറുപ്പക്കാർക്കും പ്രചോദനമാണ്. അതിനാൽ ഇവർ രണ്ടുപേരെയും ലഭിക്കുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്.”
U19, സീനിയർ വിമെൻസ് ടീം എന്നിവരുടെ നേട്ടങ്ങളെയും നിതാ അംബാനി പ്രശംസിച്ചു. “ലോകകപ്പ് വിജയിച്ച്, നമ്മുടെ U19 വിമെൻസ് ക്രിക്കറ്റ് ടീം രാജ്യത്തിന് സന്തോഷം പ്രദാനം ചെയ്‌തു. അഭിനന്ദനങ്ങൾ. T20 വേൾഡ് കപ്പ് ഓപ്പണിങ് മാച്ചിൽ നമ്മുടെ സീനിയർ വിമെൻസ് ടീമും മികച്ച പ്രകടനം കാഴ്ചവച്ചു.”
advertisement
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ഭാഗമായ ആദ്യ ഇന്ത്യൻ വനിത കൂടിയായ നിതാ അംബാനി WPL, ഇന്ത്യയിലെ വനിതാ കായികരംഗത്തെ വഴിത്തിരിവായി മാറുമെന്ന് അഭിപ്രായപ്പെട്ടു.
“ഇന്ത്യയിൽ സ്ത്രീകളുടെ കായിക മേഖല വഴിത്തിരിവിലാണ്. പെൺകുട്ടികളെല്ലാം നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു. അവരെ കാണുന്നതിൽ വളരെ അഭിമാനമുണ്ട്,” നിതാ അംബാനി പറഞ്ഞു.
റിലയൻസ് ഫൗണ്ടേഷൻ വർഷങ്ങളായി വനിതാ കായിക താരങ്ങൾക്ക് വലിയ പിന്തുണ നൽകുന്നു. അവരെ പിന്തുണക്കുക എന്നതിൽ താൻ അഭിമാനിക്കുന്നു എന്നും നിതാ അംബാനി കൂട്ടിച്ചേർത്തു. “സ്ത്രീകൾ കൂടുതൽ കരുത്താർജ്ജിക്കട്ടെ. സ്‌പോർട്‌സിലും ക്രിക്കറ്റിലും, ഇന്ത്യയിൽ മാത്രമല്ല, അന്താരാഷ്ട്ര കായിക മേഖലയിലും സ്ത്രീകളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയുന്നു എന്നത് അഭിമാനകരമായ കാര്യമാണ്.”
advertisement
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസാണ് മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി നടത്തുന്നത്. #വൺ ഫാമിലിയുടെ സമീപകാല വിപുലീകരണത്തോടെ, MIയ്ക്ക് മൂന്ന് രാജ്യങ്ങളിലായി നാല് ടി20കളുണ്ട്. യുഎഇയുടെ ഇന്റർനാഷണൽ ലീഗ് ടി20യിൽ എംഐ എമിറേറ്റ്‌സ്, ദക്ഷിണാഫ്രിക്കയിലെ SA20 ലെ എംഐ കേപ്ടൗൺ 2023-ലും അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യയിലെ വനിതാ പ്രീമിയർ ലീഗിലെ ടീം എംഐ ടീം മാർച്ചിൽ തുടക്കം കുറിക്കും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 14, 2023 10:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'മികവുറ്റ വനിതകളെല്ലാം MI കുടുംബത്തിന്റെ ഭാഗമായതിൽ ആഹ്ലാദം': വിമൻസ് IPL ലേലത്തിൽ നിതാ അംബാനി