മെസിക്കും നെയ്മറിനും പിന്നാലെ റൊണാൾഡോയും; 45 അടി ഉയരുമുള്ള കട്ടൗട്ടിന് ചെലവ് അര ലക്ഷത്തോളം രൂപ
- Published by:Anuraj GR
- news18-malayalam
Last Updated:
അര ലക്ഷത്തോളം ചെലവഴിച്ച് നിര്‍മിച്ച റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് ക്രെയിന്‍ ഉപയോഗിച്ചാണ് സ്ഥാപിച്ചത്
സിദ്ദിഖ് പന്നൂർ
ലയണൽ മെസ്സിക്കും നെയ്മറിനും പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ടും. കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയിലിലാണ് 45 അടി ഉയരത്തിലുള്ള കട്ടൗട്ട് ഉയര്‍ന്നത്. അര ലക്ഷത്തോളം ചെലവഴിച്ച് നിര്‍മിച്ച കട്ടൗട്ട് ക്രെയിന്‍ ഉപയോഗിച്ചാണ് സ്ഥാപിച്ചത്.
സമൂഹ മാധ്യമങ്ങളില്‍ അര്‍ജന്റീനയും ബ്രസീലും നിറഞ്ഞാടിയപ്പോള്‍ റൊണാള്‍ഡോ ഫാന്‍സിന് അതത്ര സഹിച്ചില്ല. പിന്നീടൊന്നും ആലോചിച്ചില്ല. താമരശ്ശേരി പരപ്പന്‍പൊയിലില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ കൂറ്റന്‍ കട്ടൗട്ട് തന്നെ സ്ഥാപിച്ചു. 45 അടിയോളം ഉയരത്തില്‍ ദേശീയപാതയോരത്തായാണ് കട്ടൗട്ട് സ്ഥാപിച്ചത്. ചൊറിയാന്‍ വന്നവര്‍ക്ക് നന്നായി മാന്തിക്കൊടുത്തുവെന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാന്‍സിന് പറയാനുള്ളത്.
advertisement
വെള്ളിയാഴ്ച വൈകിട്ടാണ് കട്ടൗട്ട് സ്ഥാപിച്ചത്. മണിക്കൂറുകള്‍ക്കകം കട്ടൗട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ കട്ടൗട്ട് നേരില്‍ കാണാനും സെല്‍ഫി എടുക്കാനുമായി നിരവധി പേരാണ് പരപ്പന്‍പൊയിലില്‍ എത്തുന്നത്.

സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഫുട്ബോൾ ആവേശം നിറഞ്ഞുകഴിഞ്ഞു. മുക്കിലും മൂലയിലും ഇഷ്ട ടീമുകൾക്കും താരങ്ങൾക്കും ആശംസകൾ നേർന്ന് ആരാധകർ ഫ്ലക്സുകളും കട്ടൌട്ടുകളും സ്ഥാപിക്കുകയാണ്. പ്രധാനമായും അർജന്‍റീന, ബ്രസീൽ ടീമുകളുടെ ആരാധകരാണ് രംഗത്തുള്ളത്. ഇംഗ്ലണ്ട്, ജർമ്മനി, സ്പെയിൻ, ഹോളണ്ട്, ഫ്രാൻസ് ടീമുകൾക്കും ഈ കൊച്ചുകേരളത്തിൽ നൂറുകണക്കിന് ആരാധകരുണ്ട്.
advertisement
നേരത്തെ കോഴിക്കോട് ജില്ലയിൽ ഒരു പുഴയുടെ നടുവിൽ ആരാധകർ സ്ഥാപിച്ച ലയണൽ മെസിയുടെ കൂറ്റൻ കട്ടൌട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോഴിക്കോട് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ അകലെ കരുവട്ടൂർ പഞ്ചായത്തിലെ പുല്ലാവൂർ ഗ്രാമത്തിൽ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലാണ് ലയണൽ മെസ്സിയുടെ 30 അടി കട്ട് ഔട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെ ബ്രസീൽ ആരാധകർ നെയ്മറുടെ ഫ്ലക്സും സമീപത്തായി സ്ഥാപിച്ചിരുന്നു.
advertisement
ഇതിഹാസ താരം ഡീഗോ മറഡോണ എന്ന പ്രതിഭ മെക്‌സിക്കോ സിറ്റിയിൽ കപ്പുയർത്തിയതിന് ശേഷം ലോകകപ്പിനായുള്ള 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തറിൽ അർജന്റീന വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പുല്ലാവൂരിലെ അർജന്റീന ഫാൻസ് അസോസിയേഷൻ.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഫുട്ബോൾ ആവേശം വരുംദിവസങ്ങളിൽ ഉച്ഛസ്ഥായിയിലെത്തും. നാടും നഗരവും ഫുട്ബോൾ ലോകകപ്പിനെ വരവരേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ കട്ടൌട്ടുകളും ഫ്ലക്സുകളും ഉയരും. ഇക്കാര്യത്തിൽ ആരാധകർ തമ്മിൽ ശക്തമായ കിടമത്സരമാണ് മലബാറിലെങ്ങും ദൃശ്യമാകുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 05, 2022 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസിക്കും നെയ്മറിനും പിന്നാലെ റൊണാൾഡോയും; 45 അടി ഉയരുമുള്ള കട്ടൗട്ടിന് ചെലവ് അര ലക്ഷത്തോളം രൂപ