NZ VS PAK | സെമി പ്രതീക്ഷയിൽ പാകിസ്ഥാൻ; ന്യൂസിലന്‍ഡിനെ 21 റണ്‍സിന് തകർത്തു
- Published by:Naseeba TC
- news18-malayalam
Last Updated:
തുടർച്ചയായ നാലാം തോൽവിയോടെ ന്യൂസിലന്‍ഡിന്റെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റു
ഏകദിന ലോകകപ്പില്‍ സെമി സാധ്യതകള്‍ സജീവമാക്കി പാകിസ്താന്‍. ന്യൂസിലന്‍ഡിനെ 21 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്താന്റെ മുന്നേറ്റം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പാകിസ്താന്‍ നിര്‍ണായക വിജയം സ്വന്തമാക്കിയത്. അതേസമയം തുടർച്ചയായ നാലാം തോൽവിയോടെ ന്യൂസിലന്‍ഡിന്റെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
രണ്ട് തവണ മഴ രസംകൊല്ലിയായി എത്തിയെങ്കിലും പാക് വെടിക്കെട്ടിന്റെ വീര്യം കെടുത്താനായില്ല. കൂറ്റൻ വിജയലക്ഷ്യം മുന്നോട്ട് വെക്കാൻ കിവീസിന് സാധിച്ചെങ്കിലും ഫഖർ സമാന് മുന്നിൽ ബൗളർമാർ വെള്ളംകുടിച്ചു. സ്റ്റേഡിയത്തിന്റെ നാല് പാടും കിവിസ് ബൗളർമാരെ തലങ്ങു വിലങ്ങും പായിച്ചു. പരുക്ക് മാറി കെയ്ൻ വില്യംസൺ ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തിയിട്ടും പാക് പോരാട്ട വീര്യത്തിനും മുന്നിൽ അടിപതറി.
126 റൺസെടുത്ത് ഫഖര്‍ സമാനും 66 റൺസെടുത്ത് ക്യാപ്റ്റന്‍ ബാബര്‍ അസമും പുറത്താകാതെ നിന്നു. ലോകകപ്പിൽ പാകിസ്താനായി വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡും ഫക്കർ സമാൻ സ്വന്തം പേരിൽ കുറിച്ചു.. 63 പന്തിലാണ് താരം സെഞ്ചുറി തികച്ചത്.
advertisement
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനായി സെഞ്ചുറി നേടിയ രചിൻ രവീന്ദ്രയുടേയും അർധ സെഞ്ചുറി നേടിയ കെയ്ൻ വില്ല്യംസണിന്റേയും മികവാണ് കരുത്തായത്. 108 റൺസെടുത്ത് രചിൻ രവീന്ദ്രയും വില്ല്യംസൺ 95 റൺസെടുത്തും പുറത്തായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ കിവീസ് ബാറ്റർമാർ തകർത്തടിച്ചതോടെയാണ് സ്കോർ 400 കടന്നത്.. പാകിസ്താനായി മുഹമ്മദ് വസിം 3 വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്താൻ പാകിസ്താനായി. എന്നാൽ തുടർച്ചായായ നാലാം തോൽവിയോടെ കിവീസിന്റെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
November 04, 2023 9:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
NZ VS PAK | സെമി പ്രതീക്ഷയിൽ പാകിസ്ഥാൻ; ന്യൂസിലന്‍ഡിനെ 21 റണ്‍സിന് തകർത്തു