ഇന്ത്യന്‍ ഹോക്കി ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് 10 വര്‍ഷത്തേക്ക് കൂടി തുടരുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. ടോക്യോ ഒളിമ്പിക്സിന് ശേഷമുള്ള ആദ്യ സംസ്ഥാന സന്ദര്‍ശനത്തിലെ സ്ക്വാഡുകള്‍ക്കുള്ള അനുമോദന ചടങ്ങിലാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക് ഇക്കാര്യം അറിയിച്ചത്.
2018 മുതല്‍ ഇന്ത്യന്‍ ഹോക്കിയുടെ ഔദ്യോഗിക സ്പോണ്സര് ഒഡീഷ സര്‍ക്കാരാണ്. കായിക ടീമിനെ സ്പോണ്സര് ചെയ്യുന്ന ഏക സംസ്ഥാനമാണ് ഒഡീഷ. 'ഇത് ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രനിമിഷമാണ്. ഹോക്കിയില്‍ 41വര്‍ഷത്തിന് ശേഷം ഒളിമ്പിക്സില്‍ നേടിയ മെഡല്‍ ഏറെ വിലമതിക്കുന്നതാണ്. ഇന്ത്യന്‍ ഹോക്കിയുടെ വിജയ യാത്രയില്‍ പങ്കാളിയാകാന്‍ സാധിക്കുന്നത് വലിയ സൗഭാഗ്യമാണ്. അത് ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നു.' നവീന്‍ പട്നായിക് പറഞ്ഞു.
ഹോക്കി ടീം അംഗങ്ങള്‍ ഒന്നടങ്കം ഒഡീഷ സര്‍ക്കാരിനും തിരികെ നന്ദി അറിയിച്ചു. കലിംഗ സ്റ്റേഡിയ ത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുമ്പോള്‍ ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒഡീഷ സര്‍ക്കാര്‍ നല്‍കുന്നതെന്നും ഹോക്കി ടീമംഗങ്ങള്‍ പറഞ്ഞു. നവീന്‍ പട്നായികിന്റെ പിന്തുണ വിലമതിക്കാനാകാത്തതാണെന്ന് പുരുഷ ടീം നായകന് മന്‍പ്രീതും അഭിപ്രായപ്പെട്ടു.
ഇത്തവണത്തെ ഒളിമ്പിക്സില്‍ നാല് തവണ ചാമ്പ്യന്മാരായ ജര്‍മ്മനിക്കെതിരെ 5-4 ജയം നേടി ഇന്ത്യന്‍ പുരുഷ ടീം വെങ്കലം കരസ്ഥമാക്കിയത്. 41 വര്‍ഷത്തിനിടെ ഹോക്കിയിലെ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡലാണിത്. വനിതാ ടീം അവരുടെ ചരിത്രത്തില്‍ ആദ്യമായി നോക്കൗട്ടില്‍ എത്തി, ഓസ്ട്രേലിയയെ തോല്‍പ്പിച്ച് സെമി ഫൈനലില്‍ എത്തുകയും ചെയ്തു. പിന്നീട് അവര്‍ അര്‍ജന്റീനയോട് തോല്‍വി വഴങ്ങി. അതിനുശേഷം അവര്‍ വെങ്കല മെഡല്‍ മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടനോടും പൊരുതിതോറ്റു.
ടോക്യോയില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടിയപ്പോള്‍, ഡൂണ്‍ സ്കൂളിലെ മുന്‍ ഹോക്കി ടീം ഗോള്‍കീപ്പറായിരുന്ന ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് ആശംസകളുമായി എത്തിയത് നിരവധി പേരാണ്. 2018 മുതല്‍ ഇന്ത്യന്‍ ടീമിനെ ഒറ്റയ്ക്ക് പിന്തുണച്ചതിന് പലരും ഇദ്ദേഹത്തെ പ്രശംസിച്ചു. ദേശീയ പുരുഷ- വനിതാ ഹോക്കി ടീമുകളെ സ്പോണ്സര് ചെയ്യുന്നതില്‍ നിന്ന് സഹാറ പിന്മാറിയപ്പോള്, അടുത്ത അഞ്ച് വര്‍ഷത്തേക്ക് രണ്ടു ടീമുകളെയും സ്പോണ്സര് ചെയ്യാന്‍ തീരുമാനിച്ചത് പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഒഡീഷ സര്‍ക്കാരാണ്. ആ സമയത്ത്, പലരും ഈ നീക്കത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. എന്നാല്‍ പട്നായിക് അന്ന് പറഞ്ഞത് ഇങ്ങനെയാണ്, 'കായികരംഗത്തെ നിക്ഷേപം യുവാക്കളിലെ നിക്ഷേപമാണ്. യുവാക്കളിലെ നിക്ഷേപം ഭാവിയിലെ നിക്ഷേപമാണ്. 'ഈ പ്രസ്താവന സംസ്ഥാനത്തെ കായിക വികസനത്തിന്റെ പ്രചാരണ മുദ്രാവാക്യമായി മാറുകയും ചെയ്തു.
സ്കൂള്‍ പഠന കാലത്ത് മികച്ച ഹോക്കി താരമായിരുന്നു നവീന്‍ പട്നായിക്. ഡൂണ്‍ സ്കൂള്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു ഇദ്ദേഹം. ഇന്ത്യന്‍ ഹോക്കി ടീമുകളെ സ്പോണ്സര് ചെയ്തത് കൊണ്ട് മാത്രം അദ്ദേഹത്തിന്റെ ഹോക്കിയോടുള്ള ഇഷ്ടം അവസാനിച്ചില്ല. സംസ്ഥാനത്ത് ഹോക്കി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും മുഖ്യമന്ത്രി കൈക്കൊണ്ടു.
പട്നായിക് സര്‍ക്കാര്‍ ഭുവനേശ്വറില്‍ ഒരു ലോകോത്തര ഹോക്കി സ്റ്റേഡിയം വികസിപ്പിക്കുകയും ചാമ്പ്യന്‍സ് ട്രോഫി (2014), ഹോക്കി വേള്‍ഡ് ലീഗ് (2017), ഒഡീഷ പുരുഷ ഹോക്കി ലോകകപ്പ് (2018) എന്നിങ്ങനെ നിരവധി ദേശീയ അന്തര്‍ദേശീയ ടൂര്‍ണമെന്റുകള്‍ വിജയകരമായി നടത്തുകയും ചെയ്തു.
2019ല്‍ കായികരംഗത്തിന് നവീന്‍ പട്നായിക് സര്‍ക്കാരില്‍ നിന്ന് ലഭിച്ച സംഭാവനകളെ മാനിച്ച്, ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന് (FIH) മുഖ്യമന്ത്രിക്ക് ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന് പ്രസിഡന്റ്സ് അവാര്‍ഡ് നല്കി ആദരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.