നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി; പ്രകടനം പോരായെന്ന് വിശദീകരണം

Last Updated:

പരിശീലകനു കീഴിലുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അസോസിയേഷന്‍ തൃപ്തരല്ലെന്നാണ് പുറത്താക്കുന്നതിന് അധികൃതര്‍ നല്‍കിയ വിശദീകരണം.

News18
News18
ടോക്യോ ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. പരിശീലകനു കീഴിലുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അസോസിയേഷന്‍ തൃപ്തരല്ലെന്നാണ് പുറത്താക്കുന്നതിന് അധികൃതര്‍ നല്‍കിയ വിശദീകരണം.
അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് അദീല്‍ സമ്മരിവാലയാണ് ഹോണിനെ പുറത്താക്കുന്ന വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. എ എഫ് ഐ പ്‌ളാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലളിത് കെ ഭാനോട്ടും വൈസ് പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജും പങ്കെടുത്ത എ എഫ് ഐ യുടെ എക്‌സിക്യൂട്ടീവ് മീറ്റിംഗിലാണ് ഹോണിനെ ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും നീക്കാന്‍ തീരുമാനമെടുത്തത്.
നീരജ് ചോപ്രയുടെ പരിശീലക സ്ഥാനത്ത് നിന്ന് ഉവെ ഹോണിനെ മാറ്റുകയാണ്. പകരം പുതിയ രണ്ട് പരിശീലകരെ കൊണ്ടുവരും. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും- അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദീല്‍ സമ്മരിവാല അറിയിച്ചു. ഹോണിനു പകരം മറ്റു രണ്ടു വിദേശ പരിശീലകരെ കൊണ്ടുവരുമെന്നും എഎഫ്‌ഐ അറിയിച്ചു.
advertisement
2017ലാണ് നീരജ് ചോപ്രയുള്‍പ്പെടെ ഒളിമ്പിക്‌സ് യോഗ്യത നേടിയ മൂന്ന് ഇന്ത്യന്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതിനു വേണ്ടി ഹോണുമായി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ കരാറിലേര്‍പ്പെടുന്നത്. നീരജിനെ കൂടാതെ അന്നു റാണി, ശിവ്പാല്‍ സിംഗ് എന്നിവരെയും പരിശീലിപ്പിക്കുന്നതിനു വേണ്ടിയാണ് ഹോണുമായി എ എഫ് ഐ കരാറിലെത്തിയത്. ഒരു വര്‍ഷത്തിനു ശേഷം കരാര്‍ കാലാവധി അവസാനിച്ചതോടെ മറ്റൊരു വിദേശ പരിശീലകന്‍ ഹോണിനു പകരം സ്ഥാനമേറ്റെടുത്തു. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം ഹോണിനെ അസോസിയേഷന്‍ വീണ്ടും മടക്കികൊണ്ടുവരികയായിരുന്നു.
ടീമിന് നല്‍കുന്ന അടിസ്ഥാന പരിശീലന സൗകര്യങ്ങളിലെ പിഴവുകള്‍ പലപ്പോഴും ഹോണ്‍ ചൂണ്ടിക്കാണിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോഴത്തെ നടപടിയിലേക്ക് എ എഫ് ഐ എത്തിച്ചേരാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
advertisement
'ചെറിയൊരു സ്വപ്നം സാക്ഷാത്കരിച്ചു'; മാതാപിതാക്കളുമൊത്ത് ആദ്യ വിമാനയാത്ര നടത്തി ഒളിമ്പ്യന്‍ നീരജ് ചോപ്ര
ഇന്ത്യയുടെ ജാവലിന്‍ താരവും ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്ര ഈ വര്‍ഷത്തെ ചരിത്ര നേട്ടത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും താരം ശ്രദ്ധ നേടുകയാണ്. ശനിയാഴ്ച രാവിലെ നീരജ്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ തന്റെ മാതാപിതാക്കളുമൊത്തുള്ള ഒരു ചിത്രം പങ്കുവച്ചിരുന്നു. തന്റെ മാതാപിതാക്കളായ സതീഷ് കുമാറിനെയും സരോജ ദേവിയെയും അവരുടെ ആദ്യ വിമാനയാത്രയ്ക്കായി കൊണ്ടുപോകുന്ന ചിത്രമായിരുന്നു ഇത്. തന്റെ ചെറിയൊരു സ്വപ്നം എങ്ങനെ നിറവേറ്റി എന്നതിനെക്കുറിച്ചാണ് നീരജ് പങ്കുവച്ചത്.
advertisement
ചിത്രത്തോടൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ നീരജ് കുറിച്ച ഹൃദയ സ്പര്‍ശിയായ പോസ്റ്റ് ഇങ്ങനെയായിരുന്നു- ''എന്റെ ഒരു ചെറിയ സ്വപ്നം ഇന്ന് സാക്ഷാത്കരിച്ചു, എന്റെ മാതാപിതാക്കളെ അവരുടെ ആദ്യ വിമാന യാത്രക്കായി കൊണ്ടുപോകാന്‍ കഴിഞ്ഞു.'' എന്നാണ്. ഹിന്ദിയിലും ഇംഗ്ലീഷിലും അദ്ദേഹം ഇത് പങ്കുവയ്ക്കുകയും വിമാനത്തിനടുത്ത് നിൽക്കുന്ന മൂവരുടെയും ഫോട്ടോ പങ്കിടുകയും ചെയ്തു. പോസ്റ്റില്‍, തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച, ആശീര്‍വദിച്ച എല്ലാവര്‍ക്കും നീരജ് നന്ദി പറയുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ പുറത്താക്കി; പ്രകടനം പോരായെന്ന് വിശദീകരണം
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement