COVID 19| രോഗം ബാധിച്ച പത്ത് താരങ്ങളില്ല; മറ്റ് താരങ്ങളുമായി പാക് ടീം ഇംഗ്ലണ്ടിലേക്ക്
- Published by:user_49
- news18-malayalam
Last Updated:
രണ്ടാമത്തെ ടെസ്റ്റ് നെഗറ്റീവായ ആറു താരങ്ങൾ പിന്നീട് ടീമിനൊപ്പം ചേരും. വീണ്ടും പരിശോധനയ്ക്ക് വിധേയമായ ശേഷമായിരിക്കും ഇവർ ഇംഗ്ലണ്ടിലേക്ക് പോകുക
കറാച്ചി: കോവിഡ്-19 ബാധിച്ച പത്ത് താരങ്ങളില്ലാതെ ക്രിക്കറ്റ് പരമ്പരയ്ക്കായി പാക് ടീം ഞായറാഴ്ച്ച ഇംഗ്ലണ്ടിലേക്ക് വിമാനം കയറും. 18 അംഗ ടീമും 11 സപ്പോർട്ട് സ്റ്റാഫുമാണ് യാത്ര തിരിക്കുക. അതേസമയം രണ്ടാമത്തെ ടെസ്റ്റ് നെഗറ്റീവായ ആറു താരങ്ങൾ പിന്നീട് ടീമിനൊപ്പം ചേരും. വീണ്ടും പരിശോധനയ്ക്ക് വിധേയമായ ശേഷമായിരിക്കും ഇവർ ഇംഗ്ലണ്ടിലേക്ക് പോകുകയെന്ന് പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
ഫഖർ സമാൻ, മുഹമ്മദ് ഹസ്നൈൻ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് റിസ്വാൻ, ഷദാബ് ഖാൻ, വഹാബ് റിയാസ് എന്നിവരാണ് രണ്ടാം കോവിഡ് പരിശോധനയിൽ നെഗറ്റീവായത്. അതേസമയം ഹൈദർ അലി, ഹാരിസ് റൗഫ്, കാഷിഫ് ബട്ടി, ഇമ്രാൻ ഖാൻ എന്നിവരുടെ ഫലം പോസിറ്റീവായി തുടരുകയാണ്. സപ്പോർട്ട് സ്റ്റാഫിലെ മലാംഗ് അലിയുടെ പരിശോധനാഫലവും പോസിറ്റീവാണ്.
You may also like:സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിമാർക്കെല്ലാം പുതിയ പദവികൾ; പിണറായി സർക്കാരിൻ്റെ ഉദ്യോഗസ്ഥ സ്നേഹത്തിനു പിന്നിലെന്ത്? [NEWS]VIRAL VIDEO | ഔദ്യോഗിക വാഹനത്തിൽ സെക്സിൽ ഏർപെട്ട് യുഎൻ ഉദ്യോഗസ്ഥൻ; വീഡിയോ കണ്ട് ഞെട്ടി യുഎൻ തലവൻ: അന്വേഷണത്തിന് ഉത്തരവ് [PHOTO] Mia Khalifa| ടിക് ടോക്കിൽ താരമാകാൻ മിയ ഖലീഫ; പുതിയൊരു ലോകമെന്ന് താരം [PHOTO]
മാഞ്ചസ്റ്ററിലെത്തിയ ശേഷം പാക് ടീം ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകും. ഇതിനുശേഷം താരങ്ങൾ 14 ദിവസത്തെ ഐസൊലേഷനിൽ കഴിയും. ഈ സമയത്ത് പരിശീലനം നടത്താം. ശേഷം ടീം ഡെർബിഷെയറിലേക്ക് പോകും. മൂന്നു വീതം ടെസ്റ്റുകളും ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2020 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
COVID 19| രോഗം ബാധിച്ച പത്ത് താരങ്ങളില്ല; മറ്റ് താരങ്ങളുമായി പാക് ടീം ഇംഗ്ലണ്ടിലേക്ക്