Paris Olympics 2024| പാരിസ് ഒളിംപിക്സ്: ഹോക്കിയിൽ ഇന്ത്യ സെമിയിൽ; ഷൂട്ടൗട്ടിൽ ബ്രിട്ടനെ തോൽപ്പിച്ചു
- Published by:Ashli
- news18-malayalam
Last Updated:
ഗെയ്മിൽ മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ഇന്ത്യയ്ക്ക് സെമിയിൽ എത്താൻ രക്ഷയായത്
പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യ മത്സരത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് കടന്നു. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ വീതം നേടി. ഗെയ്മിൽ മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ഇന്ത്യയ്ക്ക് സെമിയിൽ എത്താൻ രക്ഷയായത്.
നിശ്ചിത സമയത്തിനകത്തെ മികവ് ശ്രീജേഷിന് തുടരാനായതോടെ ഇന്ത്യ വിജയക്കൊടി പാറിച്ചു. ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞിട്ടതാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. രണ്ടാം ക്വാര്‍ട്ടറിലെ 22-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീതിന്റെ ഗോളില്‍ ഇന്ത്യ ആദ്യമുന്നേറ്റം നടത്തിയെങ്കിലും അഞ്ചു മിനിറ്റുകള്‍ക്കകം ബ്രിട്ടന്‍ തിരിച്ചടിച്ചു.
ALSO READ: ട്രിപ്പിൾ മെഡലെന്ന ചരിത്ര നേട്ടം നഷ്ടമായത് നേരിയ വ്യത്യാസത്തിൽ; മനു ഭാക്കർ 25 മീറ്റർ പിസ്റ്റളിൽ നാലാമത്
അതിനിടെ ബ്രിട്ടൻ താരത്തിനെതിരെ വടി ഉയർത്തിയതിന് അമിത് രോഹിദാസ് ചുവപ്പ് കാർഡ് കണ്ടതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. എന്നാല്‍ പിന്നീടുള്ള ശ്രീജേഷിൻറെ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിനരികെ എത്തിച്ചത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യ 4-2ന് വിജയിക്കുകയായിരുന്നു. സെമിയില്‍ ജര്‍മനിയെയോ അര്‍ജിന്റീനയെയോ ആണ് ഇന്ത്യൻ ടീം നേരിടേണ്ടിവരിക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 04, 2024 4:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024| പാരിസ് ഒളിംപിക്സ്: ഹോക്കിയിൽ ഇന്ത്യ സെമിയിൽ; ഷൂട്ടൗട്ടിൽ ബ്രിട്ടനെ തോൽപ്പിച്ചു