Paris Olympics 2024: ടോക്കിയോയിലെ 'സ്വർണദൂര'ത്തെക്കാള്‍ 1.58 മീറ്റർ അധികം എറിഞ്ഞ് ആദ്യശ്രമത്തിൽ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; സെമിയിൽ കടന്ന് വിനേഷ് ഫോഗട്ട്

Last Updated:

87.76 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ വെബർ ഇത്തവണ നീരജിന് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് അതിലും 1.58 മീറ്റർ ദൂരം കൂടുതൽ കണ്ടെത്തി നീരജ് തിരിച്ചടിച്ചത്

പാരിസ് ഒളിക്സിൽ ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ജാവലിൻ ത്രോയിൽ ആദ്യ ഏറിൽ തന്നെ ഫൈനലിനു യോഗ്യത നേടി നീരജ് ചോപ്ര. ഫൈനൽ യോഗ്യതയ്ക്ക് വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തിൽത്തന്നെ 89.34 മീറ്റർ ദൂരം കുറിച്ചാണ് നീരജ് ഫൈനൽ പ്രവേശം രാജകീയമാക്കിയത്. ഓഗസ്റ്റ് എട്ടിനാണ് ഫൈനൽ മത്സരം.
ടോക്കിയോയിൽ 87.58 മീറ്റർ എറിഞ്ഞായിരുന്നു നീരജ് സ്വർണം നേടിയത്. ഇത്തവണ യോഗ്യതാ റൗണ്ടിൽ എ ഗ്രൂപ്പിൽ മത്സരിച്ച താരങ്ങളിൽ ജർമനിയുടെ ലോക ചാംപ്യൻ ജൂലിയൻ വെബർ ഇതിലും മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിലേക്ക് കടന്നത്. 87.76 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ വെബർ ഇത്തവണ നീരജിന് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് അതിലും 1.58 മീറ്റർ ദൂരം കൂടുതൽ കണ്ടെത്തി നീരജ് തിരിച്ചടിച്ചത്.
അതേസമയം, ഇതേയനിനത്തിൽ മത്സരിച്ച കിഷോർകുമാർ ജന ഫൈനൽ കാണാതെ പുറത്തായത് നിരാശയായി. ഒന്നാം ഗ്രൂപ്പിൽ മത്സരിച്ച ജന ആദ്യ ശ്രമത്തിൽ പിന്നിട്ട 80.73 മീറ്ററാണ് മികച്ച ദൂരം. യോഗ്യതാ മാർക്ക് കടക്കാത്തതിനാൽ രണ്ടു ഗ്രൂപ്പുകളിലുമായി ഏറ്റവും മുന്നിലെത്തുന്ന 12 താരങ്ങളിൽ ഉൾപ്പെട്ടാലേ ജനയ്ക്ക് ഫൈനൽ സാധ്യതയുണ്ടായിരുന്നുള്ളൂ. എ ഗ്രൂപ്പിൽത്തന്നെ ഒൻപതാം സ്ഥാനത്തായിപ്പോയ ജനയ്ക്ക് യോഗ്യത ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
advertisement
അതേസമയം, വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വിനേഷ് ഫോഗട്ട് സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ മത്സരത്തിൽ യുക്രെയ്‌ന്റെ ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തിയാണ് ഫോഗട്ട് സെമിയിൽ കടന്നത്. 7-5 എന്ന സ്‌കോറിനാണ് ജയം. ഇന്ന് അർധരാത്രിയോടെ നടക്കുന്ന സെമിയിൽ ലിത്വാനിയയുടെ ജബീജ ദിലൈറ്റിനെയോ ക്യൂബൻ താരം യുസ്‌നെയ്‌ലിസ് ലോപസിനെയോ നേരിടും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024: ടോക്കിയോയിലെ 'സ്വർണദൂര'ത്തെക്കാള്‍ 1.58 മീറ്റർ അധികം എറിഞ്ഞ് ആദ്യശ്രമത്തിൽ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; സെമിയിൽ കടന്ന് വിനേഷ് ഫോഗട്ട്
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement