Paris Olympics 2024 | ഇന്ത്യക്ക് മൂന്നാം മെഡല്‍; ഷൂട്ടിംഗില്‍ സ്വപ്നില്‍ കുസാലെക്ക് വെങ്കലം

Last Updated:

പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്

പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. ഷൂട്ടിംഗില്‍ സ്വപ്നില്‍ കുസാലെ വെങ്കലം നേടി. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണ് ഇത്. ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണ് സ്വപ്നില്‍ സ്വന്തമാക്കിയത്.
15 ഷോട്ടുകള്‍ വീതമുള്ള മൂന്ന് റൗണ്ടുകളുള്ള ഫൈനലില്‍ ആദ്യ റൗണ്ടുകളില്‍ അഞ്ചാമതും ആറാമതുമായിരുന്ന സ്വപ്നില്‍ അവസാന റൗണ്ടിലാണ് 451.4 പോയന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 463.6  പോയന്‍റ് നേടിയ ചൈനയുടെ വൈ കെ ലിയൂ സ്വര്‍ണവും 461.3 പോയന്‍റ് നേടിയ യുക്രൈനിന്‍റെ എസ് കുലിഷ് വെള്ളിയും നേടി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തില്‍ മനു ഭാക്കറും ടീം ഇനത്തില്‍ മനുഭാക്കര്‍-സരബ്ജോത് സിംഗുമാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024 | ഇന്ത്യക്ക് മൂന്നാം മെഡല്‍; ഷൂട്ടിംഗില്‍ സ്വപ്നില്‍ കുസാലെക്ക് വെങ്കലം
Next Article
advertisement
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
'സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗമായേക്കാം;അതിർത്തികൾ മാറിയേക്കാം'; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
  • സിന്ധ് പ്രവിശ്യ 1947-ലെ വിഭജനത്തിനുശേഷമാണ് പാകിസ്ഥാന്റെ ഭാഗമായത്.

  • സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായെങ്കിലും സാസ്കാരികമായി, സിന്ധ് എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമാണ്.

  • സിന്ധി സമൂഹം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക വികസനത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

View All
advertisement