Indian Football | പ്രഫുൽ പട്ടേലിൻെറ പുറത്താകൽ മുതൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻെറ വിലക്ക് വരെ; നടന്ന സംഭവങ്ങൾ ഇങ്ങനെ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എഐഎഫ്എഫിന് പുതിയ പ്രസിഡൻറിനെ കണ്ടെത്തുന്നതിനുള്ള നോമിനേഷൻ നൽകേണ്ടിയിരുന്ന അവസാന തീയതി ആഗസ്ത് 17 ആണ്. അതിന് തൊട്ട് മുൻപാണ് ഫിഫ വിലക്കിയിരിക്കുന്നത്.
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ (AIFF) ഫിഫ (FIFA) വിലക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെഡറേഷൻറെ പ്രവർത്തനങ്ങളിൽ ബാഹ്യ ഇടപെടൽ ഉള്ളതിനാലാണ് വിലക്കുന്നതെന്നാണ് ഫിഫ അറിയിച്ചിട്ടുള്ളത്. ബാഹ്യ ഇടപെടൽ ഫിഫയുടെ നിയമങ്ങളുടെ ലംഘനമായിട്ടാണ് കണക്കാക്കുന്നത്. ഫെഡറേഷൻ പ്രസിഡൻറായിരുന്ന പ്രഫുൽ പട്ടേലിനെ മെയിലാണ് സുപ്രീം കോടതി ആ സ്ഥാനത്ത് നിന്ന് നീക്കുന്നത്. പകരം കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിനെയാണ് (COA) എഐഎഫ്എയുടെ ഭരണച്ചുമതല ഏൽപ്പിച്ചത്. എന്നാൽ ഈ കമ്മിറ്റിയുടെ ഇടപെടൽ ബാഹ്യ ഇടപെടലായിട്ടാണ് ഫിഫ കണക്കാക്കിയത്.
എഐഎഫ്എഫിന് പുതിയ പ്രസിഡൻറിനെ കണ്ടെത്തുന്നതിനുള്ള നോമിനേഷൻ നൽകേണ്ടിയിരുന്ന അവസാന തീയതി ആഗസ്ത് 17 ആണ്. അതിന് തൊട്ട് മുൻപാണ് ഫെഡറേഷനെ ഫിഫ വിലക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച സംഭവ വികാസങ്ങളുടെ തുടക്കം ഈ വർഷം മെയിലാണ് നടക്കുന്നത്. പ്രധാന സംഭവങ്ങൾ എന്തെന്ന് അറിയാം:
മെയ് 18, 2022: സുപ്രീം കോടതി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിനെ എഐഎഫ്എഫിൻെറ അധികാരം ഏൽപ്പിച്ചു. പ്രഫുൽ പട്ടേലിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
advertisement
മെയ് 29, 2022: സെപ്തംബറോടെ ഫുട്ബോൾ ഫെഡറേഷന് പുതിയ ഭരണഘടന ഉണ്ടാക്കുമെന്ന് സിഒഎ അംഗം എസ് വൈ ഖുറൈഷി പറഞ്ഞു.
ജൂൺ 11, 2022: പ്രസിഡൻറ് സ്ഥാനത്തേക്കും കമ്മിറ്റിയിലേക്കും എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ച നടന്നു.
ജൂൺ 21, 2022: ഫിഫ – എഎഫ്സി സംഘത്തിൻെറ സിഒഎയുമായുള്ള ചർച്ച നന്നായി തന്നെ നടന്നു. എഐഎഫ്എഫിൻെറ ദൈനംദിന പ്രവർത്തികൾ വിലയിരുത്താനായി ഉപദേശക സമിതിയെ തീരുമാനിച്ചു.
ജൂലൈ 6 2022: ഭരണഘടനാ നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന അസോസിയേഷനുകളുടെ പ്രതിനിധികളെ കണ്ട് അഡ്മിനിസ്ട്രേറ്റീവ് സംഘം ചർച്ച നടത്തി.
advertisement
ജൂലൈ 18, 2022: ഭരണഘടനാ നിർമ്മാണവുമായി ബന്ധപ്പെട്ട് എഐഎഎഫ്എഫ് സംസ്ഥാന അസോസിയേഷൻ പ്രതിനിധികൾ വിയോജിപ്പ് പ്രകടിപ്പിച്ചു. എങ്കിലും ഫിഫയുടെ (FIFA) വിലക്ക് ഒഴിവാക്കാൻ വേണ്ടത് ചെയ്യണമെന്ന് തീരുമാനിച്ചു.
ജൂലൈ 21, 2022: എഐഎഫ്എഫ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അപ്പീലുകൾ സുപ്രീം കോടതി പരിഗണിച്ചു.
ആഗസ്ത് 3, 2022: ഇന്ത്യയിൽ ഒക്ടോബറിൽ നടക്കാൻ പോകുന്ന അണ്ടർ 17 വനിതാ ലോകകപ്പിന് മുന്നോടിയായി എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആഗസ്ത് 28/29 തീയതികൾക്ക് മുമ്പ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നും തീരുമാനം.
advertisement
ആഗസ്ത് 6, 2022: ബാഹ്യ ഇടപെടൽ ഉണ്ടെങ്കിൽ എഐഎഫ്എഫിനെ വിലക്കുമെന്ന് ഫിഫയുടെ മുന്നറിയിപ്പ്.
ആഗസ്ത് 7, 2022: എഐഎഫ്എഫുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുമെന്ന് സിഒഎ ഫിഫയ്ക്ക് ഉറപ്പ് നൽകി.
ആഗസ്ത് 10, 2022: മുൻ പ്രസിഡൻറ് പ്രഫുൽ പട്ടേലിനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിഒഎ സുപ്രീം കോടതിയിൽ ഹർജി നൽകി.
ആഗസ്ത് 13, 2022: സുഭദ്ര ദത്ത, ലാർസിങ് മിൻ എന്നിവരുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള അപേക്ഷകൾ പ്രിസൈഡിങ് ഓഫീസർ തള്ളി.
advertisement
ആഗസ്ത് 15, 2022: ഇലക്ടറൽ കോളേജുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിലും എഐഎഫ്എഫിന് ഫിഫയുടെ മുന്നറിയിപ്പ്.
ആഗസ്ത് 16, 2022: ഫിഫ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഔദ്യോഗികമായി വിലക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 17, 2022 2:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Indian Football | പ്രഫുൽ പട്ടേലിൻെറ പുറത്താകൽ മുതൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻെറ വിലക്ക് വരെ; നടന്ന സംഭവങ്ങൾ ഇങ്ങനെ