നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • പ്രൈം വോളിബോള്‍ ലീഗ് താരലേലം: അശ്വല്‍ റായ്, കാര്‍ത്തിക്, ജെറോം വിനീത് വിലകൂടിയ താരങ്ങൾ

    പ്രൈം വോളിബോള്‍ ലീഗ് താരലേലം: അശ്വല്‍ റായ്, കാര്‍ത്തിക്, ജെറോം വിനീത് വിലകൂടിയ താരങ്ങൾ

    കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങളെ ലേലത്തിലൂടെ തിരഞ്ഞെടുത്തപ്പോള്‍, 14 താരങ്ങള്‍ അടങ്ങുന്ന വിദേശതാരങ്ങളെ ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റ് വഴിയാണ് ടീമുകള്‍ സ്വന്തമാക്കിയത്.

    • Share this:
    കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ താരലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായി അശ്വല്‍ റായ്, കാര്‍ത്തിക് എ, ജെറോം വിനീത്. യഥാക്രമം കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ് എന്നീ ടീമുകളാണ് ലേലത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് (15 ലക്ഷം രൂപ) താരങ്ങളെ സ്വന്തമാക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങളെ ലേലത്തിലൂടെ തിരഞ്ഞെടുത്തപ്പോള്‍, 14 താരങ്ങള്‍ അടങ്ങുന്ന വിദേശതാരങ്ങളെ ഇന്റര്‍നാഷണല്‍ പ്ലെയര്‍ ഡ്രാഫ്റ്റ് വഴിയാണ് ടീമുകള്‍ സ്വന്തമാക്കിയത്.

    ഫ്രഞ്ച് താരം ആരോണ്‍ കൂബി (അറ്റാക്കര്‍), അമേരിക്കന്‍ താരം ഡേവിഡ് ലീ (ബ്ലോക്കര്‍), ഇന്ത്യന്‍ താരങ്ങളായ അജിത്‌ലാല്‍ സി (അറ്റാക്കര്‍ - 8.5 ലക്ഷം), ജെറോം വിനീത് (യൂണിവേഴ്‌സല്‍ -15 ലക്ഷം) എന്നിവരെകാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയപ്പോൾ അമേരിക്കന്‍ താരങ്ങളായ കോള്‍ട്ടണ്‍ കോവല്‍ (അറ്റാക്കര്‍), കോഡി കാള്‍ഡ്വെല്‍ (അറ്റാക്കര്‍), ഇന്ത്യന്‍ താരങ്ങളായ ദീപേഷ് കുമാര്‍ സിന്‍ഹ (ബ്ലോക്കര്‍ - 10.75 ലക്ഷം), കാര്‍ത്തിക് എ (ബ്ലോക്കര്‍ -15 ലക്ഷം രൂപ) എന്നിവരെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമിലെത്തിച്ചു.

    അമേരിക്കയുടെ റയാന്‍ മീഹാന്‍ (ബ്ലോക്കര്‍), അര്‍ജന്റീനയില്‍ നിന്നുള്ള റോഡ്രിഗോ വില്ലാല്‍ബോവ (അറ്റാക്കര്‍), ഇന്ത്യന്‍ താരങ്ങളായ മുത്തുസാമി (സെറ്റര്‍ -10 ലക്ഷം), ഹര്‍ദീപ് സിങ് (അറ്റാക്കര്‍ - 4.4 ലക്ഷം), ഷോണ്‍ ടി ജോണ്‍ (അറ്റാക്കര്‍ - 7.25 ലക്ഷം), മനോജ് എല്‍.എം (മിഡില്‍ ബ്ലോക്കര്‍ - 7.25 ലക്ഷം), പ്രഭാകരന്‍ പി (ലിബറോ - 4 ലക്ഷം) എന്നിവരെ സ്വന്തമാക്കി അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ടീമും കരുത്തറിയിച്ചു..

    വെനസ്വേലയില്‍ നിന്നുള്ള ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാന്‍ (യൂണിവേഴ്സല്‍), ക്യൂബയില്‍ നിന്നുള്ള ഹെന്റി ബെല്‍ (അറ്റാക്കര്‍) എന്നീ വിദേശ താരങ്ങളെയാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്സ് സ്വന്തമാക്കിയത്. ഇന്ത്യന്‍ താരങ്ങളായ ഹരിഹരന്‍ വി (സെറ്റര്‍-5 ലക്ഷം), വിപുല്‍ കുമാര്‍ (സെറ്റര്‍ - 4.5 ലക്ഷം), രോഹിത് കുമാര്‍ (അറ്റാക്കര്‍ - 5.3 ലക്ഷം), അമിത് ഗുലിയ (അറ്റാക്കര്‍ - 10 ലക്ഷം) എന്നീ ഇന്ത്യന്‍ താരങ്ങളും ടീമിള്‍ ഉള്‍പ്പെട്ടു.

    ഇന്ത്യന്‍ താരങ്ങളായ അഖിന്‍ ജി.എസ് (മിഡില്‍ ബ്ലോക്കര്‍ - 9.75 ലക്ഷം), നവീന്‍ രാജ ജേക്കബ് (അറ്റാക്കര്‍ - 8 ലക്ഷം), ഉക്രപാണ്ഡിയന്‍  മോഹന്‍ (സെറ്റര്‍ - 7.75 ലക്ഷം), ജി.ആര്‍ വൈഷ്ണവ് (മിഡില്‍ ബ്ലോക്കര്‍ - 4 ലക്ഷം) എന്നിവരെ ചെന്നൈ ബ്ലിറ്റ്‌സ് ഒപ്പംകൂട്ടി. ഫെര്‍ണാണ്ടോ ഡേവിഡ് ഗോണ്‍സാലസ് റോഡ്രിഗസ് (വെനസ്വേല), ബ്രൂണോ ഡിസില്‍വ (ബ്രസീല്‍) എന്നീ അറ്റാക്കര്‍മാരായ വിദേശ താരങ്ങളെയും ചെന്നൈ സ്വന്തമാക്കി.

    ബംഗളൂരു ടോര്‍പ്പിഡോസ് യുഎസ്എയുടെ നോഹ ടൈറ്റാനോ (യൂണിവേഴ്‌സല്‍), കെയ്ല്‍ ഫ്രണ്ട് (അറ്റാക്കര്‍) എന്നിവരെ പ്ലയര്‍ ഡ്രാഫ്റ്റിലൂടെ ടീമിലെത്തിച്ചു. ഇന്ത്യന്‍ താരങ്ങളായ രഞ്ജിത് സിങ് (സെറ്റര്‍ - 4.4 ലക്ഷം), പങ്കജ് ശര്‍മ (അറ്റാക്കര്‍ - 7.5 ലക്ഷം), ലവ്മീത് കതാരിയ (മിഡില്‍ ബ്ലോക്കര്‍ - 4.6 ലക്ഷം), രോഹിത് പി (മിഡില്‍ ബ്ലോക്കര്‍ - 7.5 ലക്ഷം), ബി മിഥുന്‍ കുമാര്‍ (ലിബറോ - 5.6 ലക്ഷം) എന്നിവരെയും ബെംഗളൂരു ടീം ലേലത്തില്‍ പിടിച്ചു.

    കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്റെയും രണ്ട് വിദേശ താരങ്ങള്‍ അമേരിക്കയില്‍ നിന്നാണ്. മാത്യു അഗസ്റ്റിന്‍ (ബ്ലോക്കര്‍), ഇയാന്‍ സാറ്റര്‍ഫീല്‍ഡ് (യൂണിവേഴ്സല്‍). ഇന്ത്യന്‍ താരങ്ങളായ വിനീത് കുമാര്‍ (യൂണിവേഴ്സല്‍ - 8.75 ലക്ഷം), അശ്വല്‍ റായ് (മിഡില്‍ ബ്ലോക്കര്‍ - 15 ലക്ഷം) എന്നിരെയും കൊല്‍ക്കത്തക്കാര്‍ സ്വന്തമാക്കി.

    പ്ലാറ്റിനം, ഗോള്‍ഡ് വിഭാഗങ്ങളിലായി മൊത്തം 24 കളിക്കാരാണ് ലേലത്തിന്റെ ആദ്യ സെഷനിലുണ്ടായിരുന്നത്. ഉച്ചക്ക് രണ്ടാം സെഷനിലായിരുന്നു അണ്ടര്‍-21, സില്‍വര്‍, ബ്രോണ്‍സ് വിഭാഗങ്ങളിലെ മുന്നൂറിലധികം താരങ്ങള്‍ ഉള്‍പ്പെട്ട ലേലം. രണ്ട് അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പെടെ ആകെ 14 താരങ്ങളെയാണ് ഓരോ ടീമുകളും തിരഞ്ഞെടുത്തത്.

    ആകെ 24 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൈം വോളിബോള്‍ ലീഗിന്റെ മത്സരക്രമവും വേദിയും ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ അറിയിച്ചു.
    Published by:Naveen
    First published:
    )}