ആദ്യ ടെസ്റ്റിനു മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പൃഥ്വി ഷാ പുറത്ത്
Last Updated:
സിഡ്‌നി: ഓസീസിനെതിരായ ആദ്യ ടെസ്റ്റിനു മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി യുവതാരം പൃഥ്വി ഷായ്ക്ക് പരിക്ക്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തിനിടെയാണ് ഇന്ത്യന്‍ യുവതാരത്തിനു പരിക്കേറ്റത്. കണങ്കാലിന് പരിക്കേറ്റ താരം ഡിസംബര്‍ ആറിന് തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
സന്നാഹ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരം മാക്‌സ് ബ്രയന്റിന്റെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഷായുടെ ഇടത് കണങ്കാലിന് പരിക്കേറ്റത്. തുടര്‍ന്ന് നടക്കാന്‍ കഴിയാതിരുന്ന പൃഥ്വിയെ ഗ്രൗണ്ടില്‍ നിന്ന് എടുത്തുകൊണ്ടാണ് പുറത്ത് കൊണ്ട് പോയത്.
മത്സരത്തില്‍ മികച്ച ബാറ്റിങ്ങ് പ്രകടനം നടത്തിയിരുന്ന ഷാ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യക്ക് കരുത്താകുമെന്ന് കരുതിയിരിക്കെയാണ് പരിക്കേറ്റ് പുറത്ത് പോയത്. മത്സരത്തില്‍ 66 പന്തില്‍ നിന്ന് 69 റണ്‍സായിരുന്നു ഷാ നേടിയത്. 11 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു യുവതാരത്തിന്റെ ഈ ഇന്നിങ്ങ്‌സ്.
advertisement
JUST IN: Oh this doesn't look good. A nasty moment for India's rising star Prithvi Shaw at the SCG: https://t.co/k1aH1A6qeA #CAXIvIND pic.twitter.com/2eMaHhp8ab
— cricket.com.au (@cricketcomau) November 30, 2018
വിന്‍ഡീസിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച താരം ആദ്യ മത്സരത്തില്‍ സെഞ്ച്വറിയുമായി റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ചിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 30, 2018 2:50 PM IST