'ഞാനും ഇങ്ങനെയായിരുന്നു'; മിതാലിയുടെ പുറത്താകലില്‍ ഗാംഗുലി
Last Updated:
കൊല്‍ക്കത്ത: വനിതാ ടി20 ലോകകപ്പിന്റെ സെമിഫൈനലിലുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മിതാലി രാജിനെ പുറത്താക്കിയതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. മിതാലിയുടെ പുറത്താകല്‍ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും താനും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയതെന്നും ദാദ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ചത് ഇപ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുകയാണെന്നാണ് മുന്‍ നായകന്റെ പ്രതികരണം.
'ഇന്ത്യയെ നയിച്ചതിനുശേഷം ഞാനും ഡഗ്ഔട്ടില്‍ ഇരുന്നിട്ടുണ്ട്. മിതാലി പുറത്തിരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞത്. 'വെല്‍ക്കം ടു ദ ഗ്രൂപ്പ്' എന്നാണ്'. ഗാംഗുലി പറഞ്ഞു. ഗ്രേഗ് ചാപ്പലിന്റെ കാലത്തായിരുന്നു നേരത്തെ ഗാംഗുലി സമാനമായ അവസ്ഥ നേരിട്ടത്.
2006 ല്‍ പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് വിളിച്ചപ്പോള്‍ ഗാംഗുലി സമാനമായ രീതിയിലായിരുന്നു സംസാരിച്ചിരുന്നത്. 'നായകന്മാരോടും പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടേക്കാം. ചെയ്യുക എന്ന് മാത്രമേയുള്ളു. ഫൈസലാബാദില്‍ ഞാന്‍ പുറത്തിരുന്നിരുന്നു. ഏകദിനത്തില്‍ മികച്ച താരമായിരുന്നപ്പോഴും 15 മാസത്തോളം എനിക്ക് ഏകദിനം കളിക്കാന്‍ സാധച്ചിരുന്നില്ല. ജീവിതത്തില്‍ ഇതൊക്കെ സംഭവിക്കാം.' അന്ന് ദാദ പറഞ്ഞു.
advertisement
മിതാലിയെ പുറത്തിരുത്തിയില്‍ ആശങ്കയില്ലെന്നും മികച്ച താരമായ അവര്‍ക്ക് ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്നും ഗാംഗുലി പറഞ്ഞു. 'മിതാലി കളിക്കാത്തതിലും കളത്തിന് പുറത്തിരുന്നതിലും അല്ല എനിക്ക നിരാശ. ഇന്ത്യന്‍ ടീം സെമിയില്‍ പരാജയപ്പെട്ടതാണ് എന്നെ നിരാശപ്പെടുത്തുന്നത്.' മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2018 10:56 AM IST