advertisement

മെസിയും നെയ്മറുമില്ലാതെ കളിച്ച പി.എസ്.ജിക്ക് സീസണിലെ ആദ്യ തോൽവി

Last Updated:

കഴിഞ്ഞ വർഷം മാർച്ച് 20 ന് മൊണാകോയോട് തോറ്റ ശേഷം ഇതാദ്യമായാണ് പി.എസ്.ജി തോൽക്കുന്നത്

mbappe_psg
mbappe_psg
ലോകകപ്പ് ജേതാക്കളായ ലയണൽ മെസ്സിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായ നെയ്‌മറും ഇല്ലാതെ കളിച്ച പാരീസ് സെന്റ് ജെർമെയ്ന് സീസണിലെ ആദ്യ തോൽവി. ഫ്രഞ്ച് ലീഗ് വണ്ണിൽ ലെൻസിനോടാണ് പി.എസ്.ജി തോറ്റത്. കഴിഞ്ഞ വർഷം മാർച്ച് 20 ന് മൊണാകോയോട് തോറ്റ ശേഷം ഇതാദ്യമായാണ് പി.എസ്.ജി തോൽക്കുന്നത്. ലെൻസിനെതിരെ 3-1നാണ് പുതുവർഷദിനത്തിൽ പി.എസ്.ജി തോറ്റത്.
“ലെൻസ് അവരുടെ വിജയം അർഹിക്കുന്നു,” പിഎസ്ജി കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ പറഞ്ഞു. ഈ സീസണിൽ ലീഗ് വണ്ണിൽ ഒരിക്കൽ മാത്രം തോറ്റ ലെൻസ്, 17 റൗണ്ടുകൾക്ക് ശേഷം ഒന്നാം സ്ഥാനത്തുള്ള PSG-യുമായി പോയിന്‍റ് ടേബിളിലെ അകലം നാല് പോയിന്റായി ചുരുക്കി.
ലെൻസിനുവേണ്ടി ഫ്രാൻഡോസ്കി, ഒപെൻഡ, ക്ലോഡ് മോറിസ് എന്നിവരാണ് ഗോളടിച്ചത്. ഹൂഗോ എകിറ്റികെയുടെ വകയായിരുന്നു പിഎസ്ജിയുടെ ആശ്വാസഗോൾ. അഞ്ചാം മിനിട്ടിൽ ഫ്രാങ്കോസ്കിയുടെ ഗോളിൽ ലെൻസ് മുന്നിലെത്തി. എന്നാൽ മൂന്ന് മിനിട്ടിനകം എറ്റികിറ്റെയിലൂടെ തിരിച്ചടിച്ച് പിഎസ്ജി ഒപ്പമെത്തി. എന്നാൽ സ്വന്തം തട്ടകത്തിൽ ആക്രമിച്ചുകളിച്ച ലെൻസ് ഒപെൻഡയിലൂടെ വീണ്ടും മുന്നിലെത്തി. ഇതോടെ പി.എസ്.ജി ആക്രമണം കനപ്പിച്ചു. എംബാപ്പെ ഉൾപ്പടെയുള്ളവർക്ക് ചില നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. 48-ാം മിനിട്ടിൽ ക്ലോഡ് മോറിസിലൂടെ ലെൻസ് വീണ്ടും ലീഡ് ഉയർത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ പി.എസ്.ജിക്ക് കഴിഞ്ഞതുമില്ല.
advertisement
ഒമ്പത് മാസങ്ങൾക്കുമുമ്പ് മൊണാക്കോയോട് ലീഗ് 1-ൽ 3-0 ന് വീണതാണ് പിഎസ്ജിയുടെ അവസാന തോൽവി. മെസിയും നെയ്മറുമില്ലാതെയാണ് പി.എസ്.ജി കളിക്കാൻ ഇറങ്ങിയതെങ്കിലും ഖത്തർ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവ് കീലിയൻ എംബാപ്പെയെ നിറഞ്ഞ കൈയടികളോടെയാണ് ലെൻസ് ആരാധകർ സ്വീകരിച്ചത്. മെസി നാളെ അർജന്‍റീനയിൽനിന്ന് പാരീസിലെത്തുമെന്നാണ് പി.എസ്.ജി അധികൃതർ പറയുന്നത്. നാളെ തന്നെ അദ്ദേഹം ടീമിനൊപ്പം ചേരും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസിയും നെയ്മറുമില്ലാതെ കളിച്ച പി.എസ്.ജിക്ക് സീസണിലെ ആദ്യ തോൽവി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement