'വീണു'; കേരളത്തിന് പത്ത് വിക്കറ്റിന്റെ ദയനീയ തോല്‍വി

News18 Malayalam
Updated: January 1, 2019, 9:34 PM IST
'വീണു'; കേരളത്തിന് പത്ത് വിക്കറ്റിന്റെ ദയനീയ തോല്‍വി
  • Share this:
മൊഹാലി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ കേരളത്തിന് തോല്‍വി. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനാണ് പഞ്ചാബ് കേരളത്തെ പരാജയപ്പെടുത്തിയത്. 128 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടം കൂടാതെ പഞ്ചാബ് മറികടക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 121 റണ്‍സിന് പുറത്തായ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 223 റണ്‍സിന് കൂടാരം കയറുകയായിരുന്നു.

112 റണ്‍സെടുത്ത മുഹമ്മദ് അസറുദീന്‍ മാത്രമാണ് കേരള നിരയില്‍ തിളങ്ങിയത്. വിഷ്ണു വിനോദ് 36 ഉം സച്ചിന്‍ ബേബി പതിനാറും ജലജ് സക്‌സേന മൂന്നും റണ്‍സെടുത്ത് പുറത്തായി. 69 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും 48 റണ്‍സടിച്ച ജിവന്‍ജ്യോത് സിംഗുമാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്.

Also Read:  കേരളത്തിനെതിരെ പഞ്ചാബിന് 127 റണ്‍സ് വിജയലക്ഷ്യം

പഞ്ചാബിനെതിരെ തോറ്റതോടെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. ഈ മത്സരം ജയിച്ചിരുന്നെങ്കില്‍ ഗ്രൂപ്പില്‍ ഹിമാചലിനെ മറികടന്ന് കേരളത്തിന് ഒന്നാമത്തെത്താന്‍ കഴിയുമായിരുന്നു.

Also Read:  'ഇതിഹാസങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിര്‍ദേശങ്ങള്‍ നല്‍കേണ്ട ഗതികേടില്‍'; ഓസീസിനെ പരിഹസിച്ച് ദാദ

സീസണില്‍ കേരളത്തിന്റെ മൂന്നാം തോല്‍വിയാണിത്. എട്ട് മത്സരങ്ങളില്‍ നിന്ന് 20 പോയന്റാണ് ഇപ്പോള്‍ കേരളത്തിന്റെ സമ്പാദ്യം. തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

First published: January 1, 2019, 9:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading