Quinton de Kock |ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഡീ കോക്ക്; ദക്ഷിണാഫ്രിക്ക പരുങ്ങലില്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിക്കില്ലെന്നു താരം നേരത്തേ തന്നെ അറിയിച്ചിരുന്നു.
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റന്‍ ഡീ കോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍ പ്രഖ്യാപനമെന്നാണ് 29കാരനായ ഡീ കോക്ക് അറിയിച്ചിരിക്കുന്നത്.
'ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. എന്റെ ഭാവി എങ്ങനെയായിരിക്കണമെന്ന് നന്നായി ആലോചിച്ചിരുന്നു. ജീവിതത്തില്‍ എന്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് എന്നതും ചിന്തിച്ചു. ഇപ്പോള്‍ ഞാനും സാഷയും കുടുംബത്തിലേക്ക് ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാന്‍ പോവുകയാണ്. എന്നെ സംബന്ധിച്ച് എല്ലാമാണ് കുടുംബം. ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിനു തുടക്കമാവുമ്പോള്‍ അവരോടൊപ്പം ഉണ്ടായിരിക്കണമെന്നും സമയം ചെലവഴിക്കണമെന്നും ആഗ്രഹിക്കുന്നു'- ഡീ കോക്ക് പറഞ്ഞു.
BREAKING: #Proteas wicket-keeper batsman, Quinton de Kock has announced his retirement from Test cricket with immediate effect, citing his intentions to spend more time with his growing family.
Full statement: https://t.co/Tssys5FJMI pic.twitter.com/kVO8d1e0Ex
— Cricket South Africa (@OfficialCSA) December 30, 2021
advertisement
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിക്കില്ലെന്നു താരം നേരത്തേ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇനിയൊരിക്കലും ടെസ്റ്റിലേക്കു മടങ്ങിവരില്ലെന്ന് ഇപ്പോഴാണ് താരം വ്യക്തമാക്കിയത്. ടെസ്റ്റില്‍നിന്ന് വിരമിച്ചെങ്കിലും ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളില്‍ ദക്ഷിണാഫ്രിക്കയ്ക്കായി തുടര്‍ന്നും കളിക്കുമെന്ന് ഡീ കോക്ക് വ്യക്തമാക്കി.
ഇതുവരെ 54 ടെസ്റ്റുകള്‍ കളിച്ച ഡികോക്ക് 38.82 ശരാശരിയില്‍ 3300 റണ്‍സ് നേടിയിട്ടുണ്ട്. 70.94 ആണ് സ്‌ട്രൈക്ക് റേറ്റ്. ടെസ്റ്റില്‍ ആറു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഡീ കോക്ക് നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2021 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Quinton de Kock |ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഡീ കോക്ക്; ദക്ഷിണാഫ്രിക്ക പരുങ്ങലില്‍