ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇത്തവണ സർപ്രൈസുകളാണുള്ളത്. ഇന്ത്യൻ ടീമിന്റെ മാർഗദർശിയായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി എത്തുന്നത് മുതൽ ദീർഘകാലം പരിമിത ഓവർ ക്രിക്കറ്റ് ടീമിന് പുറത്തായിരുന്ന സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് വരെ. ടീം പ്രഖ്യാപനം കഴിഞ്ഞപ്പോൾ ഏവരും അമ്പരന്നത് അശ്വിന്റെ പേര് കണ്ടാണ്. പരിമിത ഓവർ ക്രിക്കറ്റിലെ സ്ഥിര സാന്നിധ്യങ്ങൾ ആയിരുന്ന യുസ്വേന്ദ്ര ചാഹലിനെയും കുൽദീപ് യാദവിനെയും മറികടന്നാണ് അശ്വിൻ അവസാന 15 അംഗ ടീമിൽ ഇടം നേടിയത്. ഇപ്പോഴിതാ എല്ലാവരെയും അമ്പരിപ്പിച്ച ഈ തീരുമാനത്തിന് വിശദീകരണം നൽകി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ.
'ഐ പി എല്ലിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്ന താരമാണ് അശ്വിൻ. ഈ ലോകകപ്പിന് പോകുമ്പോൾ ടീമിൽ ഒരു ഫിംഗർ സ്പിന്നർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്, കാരണം യുഎഇയിലെ വിക്കറ്റിന്റെ വേഗം കുറയുമെന്ന് എല്ലാവര്‍ക്കും അറിയാം. സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമ്ബോല്‍ ഒരു ഓഫ് സ്പിന്നര്‍ ടീമിലുണ്ടാവുക എന്നത് മുന്‍തൂക്കം നല്‍കും. ഈ സ്ഥാനത്തേക്ക് വാഷിങ്ങ്ടൺ സുന്ദറിന്റെ പേരാണ് പരിഗണിച്ചിരുന്നത്, പക്ഷെ താരത്തിന് പരിക്കേറ്റതോടെ അശ്വിന് ആ സ്ഥാനം ലഭിക്കുകയായിരുന്നു.' ചേതന്‍ ശര്‍മ പറഞ്ഞു.
2017 ജൂലൈക്കുശേഷം ഇന്ത്യക്കായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത അശ്വിൻ, നാല് വർഷത്തിന് ശേഷമാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്. അതിനാൽ തന്നെ ലോകകപ്പ് ടീമിലേക്കുള്ള അശ്വിന്റെ വരവ് പലരും പ്രതീക്ഷിച്ചതല്ല. ടൂർണമെന്റ് സ്പിന്നർമാർക്ക് പിന്തുണ നൽകുന്ന യുഎഇയിലാണ് നടക്കുന്നത് എന്നതിനാലാണ് അശ്വിന്റെ കഴിവിൽ വിശ്വാസമർപ്പിച്ച് താരത്തെ ബിസിസിഐ ടീമിൽ എടുത്തിരിക്കുന്നത്. അശ്വിനേയും ചേർത്ത് ഇന്ത്യൻ ടീമിൽ അഞ്ച് സ്പിന്നർമാർ ഈ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിൽ നിന്നും തന്നെ ബിസിസിഐയുടെ കണക്കുകൂട്ടൽ എന്തായിരുന്നു എന്നുള്ളത് വ്യക്തമാണ്.
അതേസമയം, ടീമിലെ സർപ്രൈസ് താരമായി അശ്വിൻ എത്തിയപ്പോൾ ഇന്ത്യയുടെ ഇടം കയ്യൻ ഓപ്പണർ ശിഖർ ധവാൻ, ലെഗ് സ്‌പിന്നർ യുസ്വേന്ദ്ര ചാഹൽ എന്നിവർക്ക് ടീമിൽ ഇടം ലഭിക്കാതെ പോയതും വലിയ ചർച്ചാവിഷയമായിരുന്നു.
2021 ഐസിസി ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്രൻ അശ്വിൻ , അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി
ഒക്ടോബർ 24ന് പാകിസ്താനുമായാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.