'സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഡൽഹയിലെ കാണികൾക്ക് നന്ദി'; ഇംഗ്ലണ്ടിനെതിരായ വിജയത്തിനു ശേഷം ആരാധകർക്ക് റാഷിദ് ഖാന്റെ സന്ദേശം
- Published by:Vishnupriya S
- news18-malayalam
Last Updated:
നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ 69 റൺസിനായിരുന്നു അഫ്ഗാന്റെ വിജയം
ഇക്കഴിഞ്ഞ ദിവസം ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകപ്പിലെ ആദ്യ വിജയം അഫ്ഗാന്‍ സ്വന്തമാക്കിയിരുന്നു. 69 റൺസിനായിരുന്നു അഫ്ഗാന്റെ വിജയം. ഇപ്പോള്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ ആരാധകര്‍ നല്‍കിയ പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞ് രംഗത്തെയിരിക്കുകയാണ് സൂപ്പര്‍ താരം റാഷിദ് ഖാന്‍.
‘ഡൽഹി യഥാർത്ഥത്തിൽ ഹൃദയമുള്ള ജനങ്ങളുടേതാണ്. ഞങ്ങളെ പിന്തുണച്ച സ്റ്റേഡിയത്തിലെ എല്ലാ ആരാധകര്‍ക്കും ലോകമെമ്പാടുമുള്ള ഞങ്ങളുടെ എല്ലാ പിന്തുണക്കാര്‍ക്കും നന്ദി, നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’, റാഷിദ് ഖാന്‍ തിങ്കളാഴ്ച സമൂഹ മാദ്ധ്യമത്തില്‍ കുറിച്ചു.
Delhi sach mein dil walon ki hai 🙌
A huge thank you to all the fans at the stadium who supported us and kept us going through out the game 🙏
And to all our supporters around the 🌍 thank you for your love 💙
— Rashid Khan (@rashidkhan_19) October 16, 2023
advertisement
നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ 69 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായാണ് ലോകകപ്പില്‍ അഫ്‌ഗാന്‍ ടീം കരുത്ത് കാട്ടിയത്. ക്രിക്കറ്റ് ലോകകപ്പിന്‍റെ ചരിത്രത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ രണ്ടാം ജയം മാത്രമാണിത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 16, 2023 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഡൽഹയിലെ കാണികൾക്ക് നന്ദി'; ഇംഗ്ലണ്ടിനെതിരായ വിജയത്തിനു ശേഷം ആരാധകർക്ക് റാഷിദ് ഖാന്റെ സന്ദേശം