"എന്നെ രക്ഷിച്ചത് ഈ രണ്ട് യുവാക്കൾ"; ഫോട്ടോ പങ്കുവെച്ച് ഋഷഭ് പന്ത്

Last Updated:

അപകടത്തിൽപെട്ട തന്നെ രക്ഷിച്ച രണ്ട് യുവാക്കളുടെ ചിത്രവും ക്രിക്കറ്റ് താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു

കാറപകടത്തിനു ശേഷം ആദ്യമായി സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. തന്റെ ആരോഗ്യനില ദിനം തോറും മെച്ചപ്പെടുന്നുണ്ടെന്നും തനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പന്ത് സോഷ്യൽമീഡിയയിലൂടെ പ്രതികരിച്ചു.
ഡിസംബർ 30 നായിരുന്നു ഋഷഭ് പന്തിന് അപകടകമുണ്ടായത്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു.
advertisement
തന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിൽ താൻ കടപ്പെട്ടിരിക്കുന്നുവെന്നും പന്തിന്റെ കുറിപ്പിൽ പറയുന്നു.
advertisement
കൂടാതെ, അപകടത്തിൽപെട്ട തന്നെ രക്ഷിച്ച രണ്ട് യുവാക്കളുടെ ചിത്രവും ക്രിക്കറ്റ് താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അപകടത്തിൽപെട്ട തന്നെ രക്ഷിച്ചതും വൈകാതെ ആശുപത്രിയിൽ എത്തിച്ചതും രജത് കുമാർ, നിഷു കുമാർ എന്നിവരാണെന്ന് താരം പറയുന്നു. ഇവരോട് താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും താരം വ്യക്തമാക്കി.
അതേസമയം, കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും താരത്തിന് പരിപൂർണ വിശ്രമം ആവശ്യമാണ്. ഇതോടെ, ഒക്‌ടോബർ-നവംബർ മാസങ്ങളിൽനടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള സെലക്ഷനിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയും സംശയത്തിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
"എന്നെ രക്ഷിച്ചത് ഈ രണ്ട് യുവാക്കൾ"; ഫോട്ടോ പങ്കുവെച്ച് ഋഷഭ് പന്ത്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement