'ഈ നാല് പേരുടെ അടുത്താണ് ഞാന്‍ ആദ്യം ചെല്ലുക, ഉപദേശം തേടുന്നതും ഇവരില്‍ നിന്ന്': റിഷഭ് പന്ത്
- Published by:Sarath Mohanan
- news18-malayalam
Last Updated:
'അശ്വിന് എല്ലായ്പ്പോഴും വ്യക്തമായ ധാരണയുണ്ട്. ബൗള്‍ ചെയ്യുമ്പോള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് ഞാന്‍ അശ്വിനോട് ചോദിക്കും. എല്ലാവരില്‍ നിന്നും പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്'
ദേശീയ ടീമിലെത്തി ചുരുങ്ങിയ കാലം കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കരിയറിന്റെ തുടക്കത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് ഈ ഇരുപത്തിമൂന്നുകാരന്‍. എന്നാല്‍ ഇത്തവണത്തെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി മുതല്‍ താരത്തിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ഓസ്ട്രേലിയന്‍ മണ്ണില്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് റിഷഭ് പുറത്തെടുത്തത്. നീണ്ട 32 വര്‍ഷത്തിന് ശേഷം ഓസ്ട്രേലിയന്‍ ടീമിനെ ഗാബ്ബയില്‍ തോല്‍വിയറിഞ്ഞപ്പോള്‍ കളിയില്‍ നിര്‍ണായകമായത് റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു.
2018ല്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് റിഷഭ് പന്ത് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മൂന്ന് വര്‍ഷക്കാലത്തെ തന്റെ രാജ്യാന്തര ക്രിക്കറ്റ് യാത്രക്കിടയില്‍ നിര്‍ദേശങ്ങള്‍ക്കായി ആരെയെല്ലാമാണ് സമീപിക്കുന്നത് എന്ന് വെളിപ്പെടുത്തുകയാണ് പന്ത് ഇപ്പോള്‍.
നാല് പേരിലേക്കാണ് ഇവിടെ റിഷഭ് പന്ത് പ്രധാനമായും വിരല്‍ ചൂണ്ടുന്നത്. 'രോഹിത്തിനോട് ഞാന്‍ ഒരുപാട് സംസാരിക്കാറുണ്ട്. കളിയെ കുറിച്ച്, മുന്‍പ് നടന്ന മത്സരങ്ങളെ കുറിച്ച്, നമുക്ക് എന്തൊക്കെ ചെയ്യാമായിരുന്നു എന്ന്, എന്താണ് നമ്മള്‍ ചെയ്യാതിരുന്നത് എന്നെല്ലാം. സാങ്കേതികപരമായ കാര്യങ്ങളില്‍ എനിക്ക് സഹായം ലഭിക്കുന്നത് കോഹ്ലിയില്‍ നിന്നാണ്. പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍, ബാക്ക് ഫൂട്ടിലോ, ഫോര്‍വേര്‍ഡിലോ കളിക്കേണ്ടത് എന്നത് സംബന്ധിച്ചെല്ലാം'- പന്ത് പറഞ്ഞു.
advertisement
രവി ശാസ്ത്രി, ആര്‍ അശ്വിന്‍ എന്നിവരുടെ പേരുകളാണ് പന്ത് പിന്നീട് പറഞ്ഞത്. ലോകത്തിന്റെ പല ഭാഗങ്ങളിലും കളിച്ച് പരിചയമുള്ള വ്യക്തിയാണ് രവി ശാസ്ത്രി. അദ്ദേഹവുമായി ഞാന്‍ ഒരുപാട് സംസാരിക്കുന്നു. എന്താവും ബാറ്റ്സ്മാന്‍ ചെയ്യുക എന്നത് സംബന്ധിച്ച് അശ്വിന് എല്ലായ്പ്പോഴും വ്യക്തമായ ധാരണയുണ്ട്. ബൗള്‍ ചെയ്യുമ്പോള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് ഞാന്‍ അശ്വിനോട് ചോദിക്കും. എല്ലാവരില്‍ നിന്നും പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്'- പന്ത് പറഞ്ഞു.
ക്രിക്കറ്റിലെ കോപ്പി ബുക്ക് ഷോട്ടുകളിലൂടെ അല്ലാതെയും നന്നായി സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്നും ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്നും റിഷഭ് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലുമെല്ലാം പേസര്‍മാര്‍ക്കെതിരെയുള്ള റിഷഭിന്റെ റിവേഴ്‌സ് സ്‌കൂപ്പുകള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ പേസറും സ്വിങ് ബൗളറുമായ ജെയിംസ് ആന്‍ഡേഴ്‌സണെ റിവേഴ്‌സ് സ്‌കൂപ്പിലൂടെ റിഷഭ് ബൗണ്ടറി പറത്തിയത് കാണികളെ ശെരിക്കും അത്ഭുതപ്പെടുത്തി. ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസറായ ജോഫ്രാ ആര്‍ച്ചറിന്റെ പന്തിലും അദ്ദേഹം റിവേഴ്‌സ് സ്‌കൂപ്പ് കളിച്ചിരുന്നു.
advertisement
റിഷഭ് ടെസ്റ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു വരെ കളിച്ച 21 മത്സരങ്ങളില്‍ 1403 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ഈ ഇരുപത്തിമൂന്നുകാരന്‍ ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്തുണ്ട്. റിഷഭ് ഇത്രയും ഉയര്‍ന്ന റാങ്കിംഗ് കരസ്ഥാമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ്. ധോണിക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. 19 ആയിരുന്നു ധോണിയുടെ ടെസ്റ്റ് കരിയറില്‍ നേടാന്‍ കഴിഞ്ഞ ഏറ്റവും ഉയര്‍ന്ന റാങ്ക്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 01, 2021 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഈ നാല് പേരുടെ അടുത്താണ് ഞാന്‍ ആദ്യം ചെല്ലുക, ഉപദേശം തേടുന്നതും ഇവരില്‍ നിന്ന്': റിഷഭ് പന്ത്