കൊല്‍ക്കത്ത: ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടെ ബേബി സിറ്ററെന്ന പേര് ചാര്‍ത്തിക്കിട്ടിയ താരമാണ് ഋഷഭ് പന്ത്. പിന്നീട് ടീം പെയ്നിന്റെ മക്കള്‍ക്കൊപ്പം ഫോട്ടോയൊടുത്തും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്നതാരം ഐപിഎല്ലിനിടയിലും കുട്ടിക്കളിയുമായി സോഷ്യല്‍മീഡിയയില്‍ താരമാവുകയാണ്.
കഴിഞ്ഞദിവസം ഡല്‍ഹി കൊല്‍ക്കത്ത മത്സരത്തിനെത്തിയപ്പോഴായിരുന്നു ശിഖര്‍ ധവാന്റെ മകന് സൊരാവറെ പന്തിന് കൂട്ടായി കിട്ടുന്നത്. ക്രിക്കറ്റ് ജേഴ്സിയില്‍ ധവാന്റെ മകനെ ചേര്‍ത്ത് പിടിച്ച പന്ത് കുട്ടിയെ വട്ടം കറക്കുകയായിരുന്നു.
Also Read: IPL 2019: 'ദാദാ ബോയ്സ്' കൊൽക്കത്തയെ വീഴ്ത്തിയത് ഇങ്ങനെ
മത്സരശേഷം കൊല്‍ക്കത്ത താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ നില്‍ക്കവെയായിരുന്നു ഡല്‍ഹി ഓപ്പണറര്‍ സഹതാരത്തിന്റെ മകനെ എടുത്തുയര്‍ത്തി ആട്ടുകയും വട്ടംകറക്കുകയും ചെയ്തത്. ഇന്നെ നടന്ന മത്സരത്തില്‍ ഡല്‍ഹിയ്ക്കായിരുന്നു ജയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.