സ്റ്റംപ് ചതിച്ചു! ഐപിഎൽ ലേലത്തെക്കുറിച്ച് റിഷഭ് പന്തിന്റെ രഹസ്യം ലോകം മുഴുവൻ കേട്ടു

Last Updated:

ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു

പെര്‍ത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ഇന്ത്യയുടെ ബാറ്റിങ് തകർച്ചയ്ക്കിടയിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തും ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണും തമ്മിലുള്ള സംഭാഷണം വൈറലാവുകയാണ്. ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയുടെ ബാറ്റിങ്ങിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. ഇരുതാരങ്ങളും വരാനിരിക്കുന്ന ഐപിഎല്‍ താരലേലത്തെ കുറിച്ചാണ് കളിക്കളത്തില്‍ സംസാരിക്കുന്നത്.
ഐപിഎല്‍ താരലേലത്തില്‍ നമ്മള്‍ ഏത് ടീമിലേക്കാണ് പോകുന്നതെന്ന് അറിയാമോ എന്നാണ് റിഷഭ് പന്തിനോട് ലിയോണ്‍ ചോദിക്കുന്നത്. ഇതുകേട്ട പന്ത് ചിരിച്ചുകൊണ്ട് ഒരു ഐഡിയയുമില്ലെന്ന് മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
പരമ്പരയ്ക്കിടെ നവംബര്‍ 24, 25 തീയതികളിലാണ് ഐപിഎല്‍ 2025 മെഗാലേലം നടക്കുന്നത്. മെഗാലേലത്തിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ട റിഷഭ് പന്ത് ലേലത്തില്‍ ഏത് ടീമിലെത്തുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
advertisement
അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ചാമനായി ക്രീസിലെത്തിയ പന്ത് 78 പന്തില്‍ 37 റണ്‍സെടുത്തിരുന്നു. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്. പെര്‍ത്ത് ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായിരുന്നു. 59 പന്തില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി നാല് വിക്കറ്റെടുത്ത ജോഷ് ഹെയ്സല്‍വുഡാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
advertisement
അതേനാണയത്തിൽ ഇന്ത്യൻ പേസർമാരും തിരിച്ചടിച്ചു. 67 റൺസെടുക്കുന്നതിനിടെ ഓസ്ട്രേലിയയുടെ 7 ബാറ്റർമാർ കൂടാരം കയറി. ക്യാപ്റ്റൻ ജസ്പ്രീത് ബുംറ 4 വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും ഹർഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി.
Summary: Ahead of the IPL 2025 mega auction, Rishabh Pant is playing for India in the first Test of the Border-Gavaskar Trophy, which got underway at Perth. During Day 1’s play of the first Test, star Australian spinner Nathan Lyon quizzed Pant about which IPL team he would join in the auction, and in reply, Pant gave a two-word reaction.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
സ്റ്റംപ് ചതിച്ചു! ഐപിഎൽ ലേലത്തെക്കുറിച്ച് റിഷഭ് പന്തിന്റെ രഹസ്യം ലോകം മുഴുവൻ കേട്ടു
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement