ഇന്ത്യന്‍ വൈറ്റ്ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ(Rohit Sharma) പരിക്കിനെ കളിയാക്കി ക്രിക്കറ്റ് ആരാധകര്‍. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ(South Africa Tour) ടെസ്റ്റ് പരമ്പരയില്‍(Test Series) നിന്ന് പരിക്കേറ്റ് പിന്മാറിയതിന് പിന്നാലെയാണ് രോഹിത് ശര്‍മയെ ട്രോളി ആരാധകര്‍ രംഗത്തെത്തിയത്.
പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പരകള്‍ മുന്പില് വരുമ്പോഴെല്ലാം രോഹിത്തിന് പരിക്കേല്‍ക്കുന്നതായാണ് ആരാധകരുടെ പരിഹാസം. രോഹിത്തിന് ഓവര്‍സീസ് മത്സങ്ങള്‍ കളിക്കാന്‍ പേടിയാണെന്നും അതുകൊണ്ട് പരമ്പരയില്‍ നിന്നും ഒഴിവാവാനുള്ള അടവാണെന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ SENA രാജ്യങ്ങള്‍ക്കെതിരെ എല്ലാം ടെസ്റ്റ് പരമ്പര വരുമ്പോള്‍ പരിക്ക് പറ്റുന്ന ആദ്യ താരം എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
• Injured in 2014 ENG test series✅
• Injured before NZ test series ✅
• Injured before AUS test series, 2020 ✅
• Injured before SA test series, 2021 ✅
Rohit Sharma becomes the first ever cricketer to get injured before Per SENA test series 🔥.
2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ പരിക്ക്. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് മുന്‍പ് പരിക്ക്. 2020ലെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് മുന്‍പ് പരിക്ക്. 2021ലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്‍പ് പരിക്ക്. ഇതെല്ലാം ചൂണ്ടിയാണ് ആരാധകരുടെ പരിഹാസം.
Good trick of rohit sharma to avoid overseas series 😂😂.
നെറ്റ്സില്‍ ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റായ രഘുവിനെ നേരിടുന്നതിനിടെയാണ് രോഹിത്തിനു പരിക്കേറ്റത്. ബൗണ്‍സറിനെതിരേ കളിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. കലശമായ വേദന അനുഭവപ്പെട്ട രോഹിത് തുടര്‍ന്ന് പരിശീലനം അവസാനിപ്പിക്കുകയും ചെയ്തു. ഒരു ദിവസത്തെ പരിശീലനത്തിനു ശേഷം ടീം മൂന്നു ദിവസത്തെ ക്വാറന്റീനില്‍ കഴിയാനിരിക്കെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായെത്തിയത്. 16നാണ് ഇന്ത്യന്‍ സംഘം സൗത്താഫ്രിക്കയിലേക്കു തിരിക്കുന്നത്.
രോഹിത് ടെസ്റ്റ് പരമ്പരയില്‍ നിന്നു പിന്മാറിയതോടെ പുതിയ വൈസ് ക്യാപ്റ്റന്‍ ആരാവുമെന്നത് വ്യക്തമല്ല. അജിങ്ക്യ രഹാനെയെ മാറ്റിയാണ് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത്തിനെ ഈ റോള്‍ ഏല്‍പ്പിച്ചത്. ബാറ്റിങിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ രഹാനെയുടെ വൈസ് ക്യാപ്റ്റന്‍സി സ്ഥാനം തെറിപ്പിക്കുകയായിരുന്നു. പക്ഷെ വില്ലനായെത്തിയ പരിക്ക് രോഹിത്തിന്റെ പുതിയ റോളിലുള്ള അരങ്ങേറ്റം തടസ്സപ്പെടുത്തിയിരിക്കുകയാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.