കോഹ്ലി തന്നെ 'കിംഗ്'; എടുത്തുയര്‍ത്തി രോഹിത്; അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം

Last Updated:

53 പന്തുകളില്‍ നിന്ന് ആറ് ഫോറും നാല് സിക്സും അടക്കം പുറത്താവാതെ 82 റണ്‍സെടുത്ത് കോഹ്ലി കിങ് കോഹ്ലിയായി മാറി

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ. വിരാട് കോഹ്ലി എന്ന ഇന്ത്യയുടെ റണ്‍ മെഷീന്‍ പാകിസ്താനെതിരായ മത്സരത്തില്‍ പുറത്തെടുത്ത ഫോം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പാകിസ്ഥാനെ നാലു വിക്കറ്റിന് തകർത്തപ്പോൾ ഇന്ത്യയുടെ വിജയ ശില്പിയായത് കോഹ്ലിയാണ്.
53 പന്തുകളില്‍ നിന്ന് ആറ് ഫോറും നാല് സിക്സും അടക്കം പുറത്താവാതെ 82 റണ്‍സെടുത്ത് കോഹ്ലി കിങ് കോഹ്ലിയായി മാറി. കളി വിജയത്തിലേക്കെത്തിക്കുമ്പോൾ മെൽബണിലെ ലക്ഷങ്ങൾ വരുന്ന കാണികളിലും ആവേശം നിറച്ചു. വിജയത്തിന് പിന്നാലെ ഡഗ് ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ രോഹിത് കോലിയെ ഒറ്റക്ക് എടുത്തുയര്‍ത്തി വട്ടം ചുറ്റി.
advertisement
160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. ഒട്ടും ആത്മവിശ്വാസമില്ലാതെ കളിച്ച രോഹിതും രാഹുലും പുറത്തായപ്പോൾ മൂന്നാമനായി എത്തിയ കോഹ്ലിയ്ക്ക് വിജയത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. ഷഹീന്‍ അഫ്രീദി എറിഞ്ഞ പതിനെട്ടാം ഓവറില്‍ മൂന്ന് ബൗണ്ടറി അടക്കം 17 റണ്‍സടിച്ച കോലി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി
19ാം ഓവർ എറിയാനെത്തിയ ഹാരിസ് റൗഫിന്റെ അവസാന രണ്ടു പന്തുകൾ സിക്സർ പറത്തി കോഹ്ലി വിജയം അനായാസമാക്കി. 20-ാം ഓവറിൽ വേണ്ടത് ആറു ബോളിൽ 16 റൺസ്. ആ ഓവറില്‍ മുഹമ്മദ് നവാസിനെതിരെ കൂടി ഒരു സിക്സ് നേടി കോഹ്ലി ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു. അവസാന പന്തില്‍ അശ്വിന്‍ വിജയ റണ്‍ പൂര്‍ത്തിയാക്കി.
advertisement
advertisement
ഇന്ത്യൻ ജയത്തിന് പിന്നാലെ വിരാട് കോഹ്ലിയെ അഭിനന്ദങ്ങള്‍ കൊണ്ട് മൂടി ക്രിക്കറ്റ് ലോക. ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നംഗ്സാണിതെന്ന് നിസംശയം പറയാമെന്നായിരുന്നു വിജയത്തിനുശേഷം കോഹ്ലിയെക്കുറിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചത്.
advertisement
താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിപരമായ ടി20 ഇന്നിംഗ്സ് എന്നായിരുന്നു വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തത്.
advertisement
തലമുറകള്‍ക്ക് ഓര്‍ത്തിരിക്കാവുന്ന ഇന്നിംഗ്സ് എന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍ കോലിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്.
കിംഗ് കോലി തിരിച്ചെത്തിയിരിക്കുന്നു എന്നായിരുന്നു യുവരാജ് സിംഗിന്‍റെ ട്വീറ്റ് .
advertisement
എവിടെയാണോ വലിയ വെല്ലുവിളിയുണ്ടാകുന്നത് അവിടെ വിരാട് കോഹ്ലി തല ഉയര്‍ത്തി നില്‍ക്കുമെന്നായിരുന്നു ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
കോഹ്ലി തന്നെ 'കിംഗ്'; എടുത്തുയര്‍ത്തി രോഹിത്; അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement