കോഹ്ലിയെ പിന്നിലാക്കി ക്യാപ്റ്റൻ രോഹിതിന്റെ കുതിപ്പ്; വമ്പൻ നേട്ടം
- Published by:Rajesh V
- news18-malayalam
Last Updated:
101 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് 75 ജയം നേടിയത്. 112 ഇന്നിങ്‌സില്‍ നിന്ന് 75 ജയം നേടിയ വിരാട് കോഹ്ലിയുടെ റെക്കോഡാണ് രോഹിത് മറികടന്നത്
മുംബൈ: ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഏഴ് തുടര്‍ ജയങ്ങളോടെ ആദ്യമായി സെമി സീറ്റുറപ്പിക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ഇന്നെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ 302 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ഇതോടെ ഒന്നാം സ്ഥാനത്തേക്കെത്താനും നെറ്റ് റണ്‍റേറ്റില്‍ വലിയ കുതിച്ചുചാട്ടം നടത്താനും ഇന്ത്യക്ക് സാധിച്ചു.
വമ്പൻ ജയത്തോടെ ഇന്ത്യ സെമിയില്‍ സ്ഥാനം ഉറപ്പിച്ചതോടെ നായകനെന്ന നിലയില്‍ മറ്റൊരു റെക്കോഡ് കൂടി രോഹിത് ശര്‍മ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ നായകന്മാരില്‍ വേഗത്തില്‍ 75 ജയം നേടുന്ന നായകനെന്ന റെക്കോഡാണ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. 101 ഇന്നിങ്‌സില്‍ നിന്നാണ് രോഹിത് 75 ജയം നേടിയത്. 112 ഇന്നിങ്‌സില്‍ നിന്ന് 75 ജയം നേടിയ വിരാട് കോഹ്ലിയുടെ റെക്കോഡാണ് രോഹിത് മറികടന്നത്.
advertisement
എം എസ് ധോണി 135 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 149 ഇന്നിങ്‌സില്‍ നിന്നാണ് സൗരവ് ഗാംഗുലിക്ക് ഈ നാഴികക്കല്ല് പിന്നിടാനായത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ 161 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.
ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ജയം ശ്രീലങ്കയെ 317 റണ്‍സിന് തോല്‍പ്പിച്ചതാണ്. കാര്യവട്ടം സ്റ്റേഡിയത്തിൽ രോഹിത്തിന് കീഴിലാണ് ഇന്ത്യ ഈ വിജയം നേടിയത്. ഇപ്പോള്‍ ലോകകപ്പിലെ ഏറ്റവും വലിയ ജയമെന്ന റെക്കോഡിലും ഇന്ത്യയെ ഒന്നാം സ്ഥാനത്തേക്കെത്തിക്കാന്‍ രോഹിത്തിനായിരിക്കുകയാണ്. 302 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയെടുത്തത്.
advertisement
Also Read- തീ തുപ്പുന്ന പന്തുകളുമായി ഷമി; സഹീർഖാന്റെയും ജവഗൽ ശ്രീനാഥിന്റെയും പേരിലുള്ള റെക്കോഡ് പഴങ്കഥ
ലോകകപ്പിലെ ഇന്ത്യയുടെ വിജയകുതിപ്പിന് പിന്നില്‍ രോഹിത്തിന്റെ നായകനെന്ന നിലയിലെ മികവ് ക്രിക്കറ്റ് വിദഗ്ധർ എടുത്തുകാട്ടുന്നു. ബാറ്റുകൊണ്ടുമുന്നില്‍ നിന്ന് നയിക്കുന്നതിനൊപ്പം കൃത്യമായ തന്ത്രങ്ങളൊരുക്കി എതിരാളികളെ കീഴ്‌പ്പെടുത്താനും രോഹിത് മിടുക്കുകാട്ടുന്നുവെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 03, 2023 8:15 AM IST