Rohit Sharma | ഏകദിനത്തിലും ഇനി 'രോഹിത് യുഗം'; വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ

Last Updated:

നേരത്തെ ടി20യിലും രോഹിത് ശർമ വിരാട് കോഹ്‌ലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു

Rohit Sharma (Image: BCCI, Twitter)
Rohit Sharma (Image: BCCI, Twitter)
വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് രോഹിത് ശർമയെ ഏകദിനത്തിൽ ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ്  ബിസിസിഐ പുതിയ നായകനെ പ്രഖ്യാപിച്ചത്.
നേരത്തെ ടി20യിലും രോഹിത് ശർമ വിരാട് കോഹ്‌ലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ ആ സമയത്ത് സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴാണ് രോഹിത് ശർമയെ പരിമിത ക്രിക്കറ്റിൽ സ്ഥിരം ക്യാപ്റ്റനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന ബിസിസിഐ പുറത്തറക്കിയത്. "ഇന്ത്യൻ ടീമിനെ ഏകദിന-ടി20 ഫോർമാറ്റുകളിൽ തുടർന്ന് നയിക്കാൻ രോഹിത് ശർമയെ ഓൾ-ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയും തിരഞ്ഞെടുത്തതായി അറിയിക്കുന്നു." ബിസിസിഐ ട്വിറ്ററിൽ കുറിച്ചു.
advertisement
ഇതോടെ വിരാട് കോഹ്ലി ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങും. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായിരിക്കും കോഹ്ലി ഇന്ത്യയുടെ ക്യാപ്റ്റൻ ആവുക. ടെസ്റ്റിൽ അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത്തിനെ വൈസ് ക്യാപ്റ്റനായും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാസം നടക്കുന്ന പരമ്പരയിലാകും രോഹിത് ശർമ ടീമിന്റെ സ്ഥിരം വൈസ് ക്യാപ്റ്റനായി അരങ്ങേറുക.
advertisement
പരിമിത ഓവർ ക്രിക്കറ്റിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസി റെക്കോർഡ്
2018 മാർച്ചിൽ ബംഗ്ലാദേശിനും ശ്രീലങ്കയ്‌ക്കുമെതിരായ നിദഹാസ് ട്രോഫി ത്രിരാഷ്ട്ര ടൂർണമെന്റ് കിരീട വിജയത്തിലേക്ക് ഇന്ത്യയെ നയിക്കുകയും തുടർന്ന് അതേ വർഷം അവസാനം ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സംഘത്തിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ രോഹിത്, ഇന്ത്യയെ ഫൈനലിലേക്ക് നയിക്കുകയും ഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് കിരീടം നേടുകയും ചെയ്തു. കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
Also read- T20 World Cup, IND vs PAK | രോഹിത്തിനെ എങ്ങനെ പുറത്താക്കാം; ബാബറിന് തന്ത്രം പറഞ്ഞുകൊടുത്തത് താനെന്ന് റമീസ് രാജ
10 ഏകദിനങ്ങളിൽ രോഹിത്തിന് കീഴിൽ ഇറങ്ങിയ അതിൽ എട്ടെണ്ണത്തിൽ വിജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ തോറ്റു. ടി20യിൽ ഇന്ത്യയെ 22 മത്സരങ്ങളിൽ നയിച്ച രോഹിത് 18 എണ്ണത്തിൽ വിജയം നേടിയിട്ടുണ്ട്.
advertisement
Summary - Rohit Sharma takes over as Indian Cricket team's ODI captain replacing Virat Kohli
മലയാളം വാർത്തകൾ/ വാർത്ത/Sports/
Rohit Sharma | ഏകദിനത്തിലും ഇനി 'രോഹിത് യുഗം'; വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement