T20 World Cup, IND vs PAK | രോഹിത്തിനെ എങ്ങനെ പുറത്താക്കാം; ബാബറിന് തന്ത്രം പറഞ്ഞുകൊടുത്തത് താനെന്ന് റമീസ് രാജ

Last Updated:

പവര്‍പ്ലേ ഓവറില്‍ പന്തെറിയാന്‍ വന്ന അഫ്രീദി തന്റെ ആദ്യ രണ്ട് ഓവറുകളിലായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെയും കെ എല്‍ രാഹുലിനെയും വീഴ്ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കുകയായിരുന്നു

യുഎഇയില്‍ നടന്ന ഐസിസി ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ത്യ-പാകിസ്ഥാന്‍ (IND vs PAK) ക്ലാസിക് പോരാട്ടാത്തില്‍ പാകിസ്ഥാന് അനുകൂലമായി മത്സരത്തിന്റെ ഗതി തിരിഞ്ഞത് ഷഹീന്‍ അഫ്രീദിയുടെ (Shaheen Afridi) ഓപ്പണിങ് സ്‌പെല്ലിലായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്കെതിരെ പവര്‍പ്ലേ ഓവറില്‍ പന്തെറിയാന്‍ വന്ന അഫ്രീദി തന്റെ ആദ്യ രണ്ട് ഓവറുകളിലായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെയും (Rohit Sharma) കെ എല്‍ രാഹുലിനെയും (KL Rahul) വീഴ്ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ നല്‍കുന്ന തുടക്കങ്ങളില്‍ നിന്നും മുന്നേറുന്ന ഇന്ത്യക്ക് അഫ്രീദി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് പിന്നീട് കരകയറാനായില്ല. ദുബായില്‍ നടന്ന മത്സരത്തില്‍മനോഹരമായ ഇന്‍സ്വിംഗിഗ് യോര്‍ക്കറില്‍ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ അഫ്രീദി അതിലേറെ മനോഹരമായ പന്തിലൂടെ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തിരുന്നു. അഫ്രീദിയുടെ ഈ പ്രകടനം അന്ന് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
advertisement
എന്നാല്‍ ഇപ്പോഴിതാ അന്നത്തെ മത്സരത്തില്‍ രോഹിത്തിനെ പുറത്താക്കാനുള്ള തന്ത്രം പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് (Babar Azam) പറഞ്ഞുകൊടുത്തത് താനാണെന്ന് വ്യക്തമാക്കുകയാണ് പാകിസ്ഥാന്റെ മുന്‍ ക്യാപ്റ്റനും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ റമീസ് രാജ. ബിബിസി പോഡ്കാസ്റ്റിലാണ് റമീസ് രാജയുടെ (Ramiz Raja) വെളിപ്പെടുത്തല്‍.
'ലോകകപ്പിന് പോകുന്നതിന് മുമ്പ് ബാബര്‍ അസമും ചീഫ് സെലക്ടറും എന്നെ കാണാന്‍ വന്നിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ എന്താണ് നിങ്ങളുടെ പദ്ധതി എന്ന് ഞാന്‍ ചോദിച്ചു. രോഹിത് ശര്‍മയെ പുറത്താക്കാനുള്ള വഴി എനിക്ക് പറഞ്ഞു തരാന്‍ കഴിയുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ബാബര്‍ ഇത് വളരെ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും ചെയ്തു. ഷഹീന്‍ അഫ്രീദിയോട് 100 മൈല്‍ വേഗത്തില്‍ പന്തെറിയാന്‍ പറയുക, ഷോര്‍ട്ട് ലെഗ്ഗില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തുക, അതുപോലെ 100 മൈല്‍ വേഗത്തില്‍ ഒരു ഇന്‍സ്വിങ്ങര്‍ യോര്‍ക്കര്‍ കൂടോ എറിയുക, പരമാവധി രോഹിത്തിന് സിംഗിള്‍ കൊടുക്കാതെ സ്ട്രൈക്കില്‍ നിര്‍ത്തുക. ഈ വഴികള്‍ പിന്തുടര്‍ന്നാല്‍ രോഹിത്തിനെ പുറത്താക്കാന്‍ കഴിയുമെന്ന് ഞാന്‍ അവരോട് പറഞ്ഞു.' - റമീസ് രാജഎ പറഞ്ഞു.
advertisement
ടി20 ലോകകപ്പില്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ രോഹിത് പുറത്തായിരുന്നു. അഫ്രീദി എറിഞ്ഞ ഇന്‍സ്വംഗിഗ് യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് രോഹിത് പുറത്തായത്. ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തുകള്‍ നേരിട്ടത് രാഹുലായിരുന്നു. മൂന്നാം പന്തില്‍ സിംഗിളെടുത്ത രാഹുല്‍ രോഹിത്തിന് സ്‌ട്രൈക്ക് കൈമാറി. എന്നാല്‍ നാലാം പന്തില്‍ രോഹിത് പുറത്താവുകയായിരുന്നു.
advertisement
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. പാകിസ്ഥാന്റെ ഓപ്പണിങ് ബാറ്റര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപറത്തുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിലെ തോല്‍വി ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് കൂടി തോറ്റതോടെ സെമി യോഗ്യത കടുപ്പമാവുകയായിരുന്നു. അവസാന മൂന്ന് മത്സരങ്ങളിലും വമ്പന്‍ ജയം നേടിയെങ്കിലും ആദ്യത്തെ രണ്ട് മത്സരങ്ങളിലെ തോല്‍വി ഇന്ത്യയെ പിന്നോട്ടടിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup, IND vs PAK | രോഹിത്തിനെ എങ്ങനെ പുറത്താക്കാം; ബാബറിന് തന്ത്രം പറഞ്ഞുകൊടുത്തത് താനെന്ന് റമീസ് രാജ
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement