ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ മുംബൈയിലെ രണ്ടാം ടെസ്റ്റിൽ കൂറ്റൻ ജയത്തോടെ പരമ്പര 1-0ന് സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ (Team India) കളിയാക്കിക്കൊണ്ട് അഭിനന്ദിച്ച ന്യൂസിലന്‍ഡ് താരം മിച്ചല്‍ മക്ലെനാഗന് (Mitchell McClenaghan) തകർപ്പൻ മറുപടിയുമായി ഇന്ത്യൻ ആരാധകർ. മുംബൈ ടെസ്റ്റിലെ ഇന്ത്യയുടെ വമ്പന്‍ ജയത്തിന് പിന്നാലെയായിരുന്നു പരിഹാസച്ചുവയുള്ള ട്വീറ്റ് മക്ലെനാഗൻ പങ്കുവെച്ചത്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാരെ സ്വന്തം നാട്ടിലെ അനുകൂല സാഹചര്യങ്ങളിൽ തോല്‍പ്പിച്ച് പരമ്പര നേടിയ ഇന്ത്യക്ക് അഭിനന്ദനം എന്നായിരുന്നു മക്ലെനാഗൻ ട്വീറ്റ് ചെയ്തത്.
Excited for India to beat the @ICC world test champions at home in there own conditions. Congrats 👏
— Mitchell McClenaghan (@Mitch_Savage) December 7, 2021
എന്നാല്‍ മക്ലെനാഗന്‍റെ ട്വീറ്റിന് തക്ക മറുപടിയുമായി ആരാധകര്‍ പിന്നാലെ തന്നെ രംഗത്തെത്തുകയായിരുന്നു. ശരിയാണ്, നാട്ടില്‍ മാത്രം ടെസ്റ്റ് പരമ്പരകൾ ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുകയും ഒടുവില്‍ മഴയുടെ ആനുകൂല്യം കൊണ്ട് ഫൈനല്‍ ജയിക്കുകയും ചെയ്ത ന്യൂസിലന്‍ഡിനെപ്പോലെ എന്നായിരുന്നു ഒരു ആരാധകന്‍റെ മറുപടി. അതിന് ലോക ചാമ്പ്യന്‍മാര്‍ എന്നാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിച്ചത് എന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു. ഓ അതിവിടെ കൂട്ടില്ലല്ലോ അല്ലേ എന്നും ആരാധകന്‍ മക്ലെനാഗന് മറുപടി നല്‍കി.
Just like getting into finals of WTC by winning only at home and getting advantage due to rain in the final.
— Soham (@bhoje777) December 7, 2021
Also read- Mitchell Santner | പന്തും എറിഞ്ഞില്ല, ബാറ്റും ചെയ്തില്ല; സാന്റ്നർക്ക് ഒരു ലക്ഷം രൂപ അടിച്ചതിങ്ങനെ
When was the last time the world champion won a test match in India? Ohhh being lucky doesn't count here... Ooops.
— no_way (@no_way0101) December 7, 2021
അതേസമയം, കിവീസ് താരത്തിന്റെ ട്വീറ്റിന് ഒരു ന്യൂസിലൻഡ് ആരാധകനും മറുപടി നൽകിക്കൊണ്ട് രംഗത്ത് എത്തി. ഒരു കിവീസ് ആരാധകൻ എന്ന നിലയിൽ മക്ലെനാഗന്റെ പ്രകോപനമാരായ ട്വീറ്റിൽ താൻ നിരാശനാണെന്നും പറഞ്ഞ കിവീസ് ആരാധകൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ട് എതിരാളികൾ സ്വന്തം ടീമിനെ അവരുടെ മികവ് കൊണ്ട് തോൽപ്പിക്കുമ്പോൾ ആ തോൽവികൾ അവരുടെ മികവിനെ അംഗീകരിച്ച് കൊണ്ട് തന്നെ സ്വീകരിക്കണമെന്നും പറഞ്ഞു.
Excited for India to beat the @ICC world test champions at home in there own conditions. Congrats 👏
— Mitchell McClenaghan (@Mitch_Savage) December 7, 2021
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അവസാന വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പിന്‍റെ കരുത്തില്‍ ആവേശകരമായ സമനില സ്വന്തമാക്കിയ ന്യൂസിലന്‍ഡിനെ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ 372 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ പത്തു വിക്കറ്റും സ്വന്തമാക്കി ചരിത്രം കുറിച്ചെങ്കിലും ന്യൂസിലൻഡിനെ ആദ്യ ഇന്നിങ്സിൽ വെറും 62 റൺസിന് തകർത്ത ഇന്ത്യ മത്സരം കൈക്കലാക്കുകയും ഒടുവിൽ ഒരു ദിനം ബാക്കി നിർത്തി ജയം നേടിയെടുക്കുകയായുമായിരുന്നു. പരമ്പര നേട്ടത്തോടെ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ന്യൂസിലൻഡിൽ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IND vs NZ, India vs New Zealand Test Series, Tweet Goes Viral