ഇന്ത്യാ വിന്‍ഡീസ് രണ്ടാം ടി 20 ഇന്ന്; കോഹ്‌ലിയെ മറികടന്ന് ഒന്നാമനാകാനൊരുങ്ങി രോഹിത്
Last Updated:
ലഖ്‌നൗ: ഇന്ത്യ വിന്‍ഡീസ് ടി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ലഖ്‌നൗവില്‍ നടക്കും. ആദ്യ മത്സരം ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിനൊരുങ്ങുമ്പോള്‍ ആശങ്കകള്‍ ഏറെയാണ്. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറിയ ഇന്ത്യ അഞ്ച് വിക്കറ്റ് ജയമായിരുന്നു സ്വന്തമാക്കിയത്. ഈ ടീമില്‍ നിന്ന ഒരു മാറ്റവുമായാകും ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുക.
ആദ്യ മത്സരത്തില്‍ പുറത്തിരുന്ന ഭൂവനേശ്വര്‍ കുമാര്‍ ടീമിലേക്ക് തിരികെയെത്തുമ്പോള്‍ ഉമേഷ് കുമാറാകും പുറത്തിരിക്കുക. അതേസമയം കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് 11 റണ്‍സ് നേടാനായാല്‍ ഇന്ത്യക്കായി ടി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാന്‍ കഴിയും. നിലവില്‍ ടി 20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ഇന്ത്യയുടെ സ്ഥിരം നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിലാണ്.
advertisement
62 മത്സരങ്ങളില്‍ നിന്നായി 48.88 ശരാശരിയില്‍ 2102 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. രണ്ടാമതുള്ള രോഹിത്തിന് 2092 റണ്‍സും. 85 മത്സരങ്ങളില്‍ നിന്ന് 32.18 റണ്‍സ് ശരാശരിയിലാണ് രോഹിത്തിന്റെ ഈ നേട്ടം. അടുത്ത കാലത്തായി ഏകദിനത്തിലും ടെസ്റ്റിലും മാത്രമാണ് കോഹ്‌ലി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.
ഈ വര്‍ഷം ഇതുവരെ ഏഴ് ടി 20 മാത്രമാണ് ഇന്ത്യന്‍ നായകന്‍ കളിച്ചിട്ടുള്ളത്. അതേസമയം ഓസീസിനെതിരായ ടി 20യില്‍ കോഹ്‌ലി കളിക്കുകയും ചെയ്യും. ടി 20യില്‍ അതിവേഗം 1000 റണ്‍സ് തികച്ചതിന്റെ റെക്കോര്‍ഡ് കഴിഞ്ഞ ദിവസം കോഹ്‌ലിയില്‍ നിന്ന് പാക് ബാറ്റ്‌സ്മാന്‍ ബാബര്‍ അസം സ്വന്തമാക്കിയിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2018 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യാ വിന്‍ഡീസ് രണ്ടാം ടി 20 ഇന്ന്; കോഹ്‌ലിയെ മറികടന്ന് ഒന്നാമനാകാനൊരുങ്ങി രോഹിത്


