അവസാന നിമിഷം ആഞ്ഞടിച്ച് കരീബിയന്‍ പട; ഇന്ത്യക്ക് 284 റണ്‍സ് വിജയലക്ഷ്യം

Last Updated:
പൂനെ: ഇന്ത്യ വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 284 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം മധ്യനിരയും വാലറ്റവും തകര്‍ത്തടിച്ചതാണ് വിന്‍ഡീസിന് തുണയായത്. അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ഷായ് ഹോപ്പ് സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെയാണ് വീണത്. 38 റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായതിനു ശേഷമാണ് വിന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ച് വന്നത്.
കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിന് സമനില സമ്മാനിച്ച ഷായി ഹോപ് തന്നെയാണ് ഇന്നും തിളങ്ങിയത്. 113 പന്തില്‍ 95 റണ്‍സാണ് ഹോപ്പ് എടുത്തത്. ഷിമ്രോണ്‍ ഹെറ്റ്‌മെര്‍ 37 റണ്‍സും ഹോള്‍ഡര്‍ 32 റണ്‍സും എടുത്തപ്പോള്‍ അവസാന നിമിഷം ആഞ്ഞടിച്ച നഴ്‌സാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
22 പന്തുകളില്‍ നിന്ന് 40 റണ്‍സാണ് നഴ്‌സ് അടിച്ചെടുത്തത്. 19 പന്തുകളില്‍ നിന്ന് 15 റണ്‍സുമായി കെമര്‍ റോച്ച് പുറത്താകാതെ നിന്നു. ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബൂംറയാണ് ഇന്ത്യന്‍ പേസാക്രമണം നയിച്ചത്.
advertisement
10 ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുകളാണ് വീഴ്ത്തിയത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭൂവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും ചാഹലും ഓരോ വിക്കറ്റുകള്‍ നേടി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
അവസാന നിമിഷം ആഞ്ഞടിച്ച് കരീബിയന്‍ പട; ഇന്ത്യക്ക് 284 റണ്‍സ് വിജയലക്ഷ്യം
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement